
ആശുപത്രിയിലെ രണ്ടരലക്ഷം രൂപയുടെ ബിൽ അടച്ചത് ദിലീപാണ് ! അതുപോലെ മമ്മൂക്കയും ഒരുപാട് സഹായിച്ചിട്ടുണ്ട് ! മച്ചാൻ വർഗീസിന്റെ മകൻ പറയുന്നു !
മലയാള സിനിമയിൽ അങ്ങനെ പറയത്തക്ക വലിയ കഥാപാത്രങ്ങൾ ഒന്നും അഭിനയിച്ചിരുന്നില്ല എങ്കിൽ പോലും മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളായിരുന്നു നടൻ മച്ചാൻ വർഗീസ് എന്ന് അറിയപ്പെടുന്ന എം.എൽ. വർഗീസ്. സിദ്ധിഖ് ലാല്‍ ചിത്രമായ കാബൂളിവാലയിലൂടെയാണ് മച്ചാന് വര്‍ഗീസ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2011 ഫെബ്രുവരിയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹത്തിന് മരണപ്പെടുമ്പോള്‍ 50 വയസ്സ് മാത്രമായിരുന്നു പ്രായം.
ഭാര്യ എല്‍സിയും, മക്കളായ റോബിനും റിന്‍സിയും അടങ്ങുന്നതാണ് മച്ചാന് വര്‍ഗീസിന്റെ കുടുംബം. കൊച്ചി ഇളമക്കരയിലാണ് മച്ചാന് വര്‍ഗീസിന്റെ വീട്. മച്ചാന് മരിക്കുമ്പോള്‍ റോബിന് പഠിക്കുകയായിരുന്നു. ഈ സമയം അമ്മ സംഘടനയടക്കം മലയാള സിനിമയില്‍ നിന്ന് ലഭിച്ച സഹായങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് റോബിന് മച്ചാന്. സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്.
അദ്ദേഹത്തിന്റെ വാക്കുകൾ, ഇങ്ങനെ, എന്റെ അപ്പയുടെ മ,ര,ണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ അസുഖം ഭേദമായിട്ടിരിക്കുകയായിരുന്നു. ആ സമയത്ത് താന്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. അമ്മ സംഘടനയില്‍ നിന്നൊക്കെ വലിയ സഹായം അന്ന് ലഭിച്ചിട്ടുണ്ട്. അപ്പയ്ക്ക് ആശുപത്രിയില്‍ 12 ലക്ഷം രൂപ ബില്ലായിരുന്നു. ചില ആളുകള്‍ ഒക്കെ ഇപ്പോള്‍ ചോദിക്കുന്നുണ്ട് അമ്മ സംഘടന എന്തിനാണ് എന്നൊക്കെ..

അമ്മ സംഘടന ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, സംഘടനാ ചെയ്ത കാര്യങ്ങളൊന്നും ആര്‍ക്കും അറിയില്ല. അങ്ങനെ പറയാൻ കാരണം, ആ സംഘടന കാരണം നിലനിന്ന് പോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. ആ സമയത്ത് ദിലീപേട്ടന്, മമ്മൂക്ക പോലെ ഒരുപാട് പേര് സഹായിച്ചിട്ടുണ്ട്. ദിലീപേട്ടനൊക്കെ പ്രതീക്ഷിക്കാത്ത രീതിയില്‍ സഹായിച്ചു. ആശുപത്രിയില്‍ രണ്ടര ലക്ഷം ബില്ലായപ്പോള്‍ പെട്ടെന്നാണ് സഹായിച്ചത്.
അതുപോലെ തന്നെ സംഘടനയുടെ, മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുടെ സംവിധാനം ചെയ്ത ലാല്‍, ഷാഫി, സച്ചി എന്നിവരുടെ പ്രതിഫലം ഞങ്ങളെ സഹായിക്കാനായി തന്നിരുന്നു. ഒരുപാട് സഹായിച്ചിട്ടുണ്ട്. അതൊന്നും മറക്കില്ല, മറക്കാന്‍ പാടില്ല. ചിലര്‍ അമ്മ സംഘടനയെ കുറിച്ചൊക്കെ മോശം പറയുമ്പോള്‍ വിഷമം തോന്നാറുണ്ട്, കാരണം സത്യം നമുക്കറിയാം. നമ്മുടെ അനുഭവം ആണ് നമ്മള് പറയുന്നത്. സിനിമാ രംഗത്ത് നിന്ന് ഒരുപാട് സഹായം ലഭിച്ചിട്ടുണ്ട്.
അപ്പ ദിലീപിനേട്ടനോപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഏകദേശം 30 ൽ അതികം സിനിമകളിൽ, മമ്മൂക്കയോടൊത്ത് രണ്ട് മൂന്ന് സിനികളേ ചെയ്തിട്ടുളളൂ. എന്നാല്‍ മമ്മൂക്കയുമായി നല്ല അടുപ്പം ആയിരുന്നു. തന്റെ മേക്കപ്പ് സ്റ്റുഡിയോ ലോഞ്ച് ചെയ്തത് മമ്മൂക്ക ആയിരുന്നു. സുറുമി ആര്‍ട്ടിസ്ട്രി എന്ന പേര് അദ്ദേഹമാണ് ലോഞ്ച് ചെയ്ത് തന്നത്. എന്റെ മകളുടെ പേരാണല്ലോ എന്ന് അദ്ദേഹം അപ്പോൾ പറഞ്ഞിരുന്നു എന്നും റോബിൻ പറയുന്നു.
Leave a Reply