
പുണ്യം തേടി ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സുരേഷ് കുമാർ ! ‘ഭാഗ്യമാണ്’! വിമർശനങ്ങൾക്കിടെ മേനകയുടെ പുതിയ പോസ്റ്റ് !
മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് അടുത്തിടെ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകര്‍ക്കുന്നുവെന്നും ഇത് പരിഹരിക്കാൻ ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നും നിർമ്മാതാക്കൾ ആവിശ്യപെട്ടിരുന്നു. അങ്ങനെ അല്ലങ്കിൽ സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം തുടങ്ങുമെന്ന് സിനിമയിലെ വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം
അതുപോലെ തന്നെ തുടർന്ന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ സിനിമ രംഗത്ത് ഒടിടിയുടെ വരവ് കാര്യമായി ബാധിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്, നടൻ മമ്മൂട്ടി, സഹിതം ഇപ്പോഴുള്ള ഈ ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത് എന്നും 00 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ഹൗസുണ്ടായിരുന്ന്. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. വേറെ ആർക്കുണ്ടായിരുന്നു. ആരും ഇല്ല. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ എടുത്തു പറഞ്ഞിരുന്നു.

ഇതിനെതിരെ അദ്ദേഹത്തെ വിമർശിച്ച് നിരവധി പേര് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു, അതിൽ നടൻ വിനായകൻ വളരെ രൂക്ഷമായി സുരേഷ് കുമാറിനെ വിമർശിച്ചിരുന്നു, ഇപ്പോഴിതാ ഈ ചർച്ചകൾ നടക്കുന്നതിനിടയിൽ സുരേഷ് കുമാർ മഹാകുംഭമേളയില്‍ പങ്കെടുക്കുകയും അതിൽ അദ്ദേഹത്തിന്റെ ത്രിവേണി സംഗമ സ്‌നാനത്തിന്റെ വീഡിയോ ഇന്‍സറ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മേനക. ഭാഗ്യമാണ് എന്നായിരുന്നു മേനക കുറിച്ചത്. കീര്‍ത്തിയുള്‍പ്പടെ നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. ഇതിനോടകം നടൻ ജയസൂര്യ, കൃഷ്ണകുമാർ നടി സംയുക്ത മേനോൻ തുടങ്ങി നിരവധി താരങ്ങൾ പുണ്യസ്‌നാനം ചെയ്തിരുന്നു.
നിലവിൽ കേരള ബിജെപി നേതാവ് കൂടിയായ സുരേഷ് കുമാർ, യാത്രകള്‍ ഏറെ ഇഷ്ടപെടുന്ന ആളാണെന്ന് മുന്‍പ് മേനക പറഞ്ഞിരുന്നു. സുഹൃത്തുക്കളാണ് എല്ലാം. അവരോടൊപ്പമായിരിക്കും മിക്കപ്പോഴും യാത്ര പോവുന്നത്. ഞങ്ങളുടെ ഹണിമൂണ്‍ സമയത്ത് പോലും അവരെല്ലാം ഫ്രീയാണോ എന്ന് നോക്കിയ ആളാണ് അദ്ദേഹം. അടുത്ത ജന്മത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തായാല്‍ മതിയെന്ന് ആഗ്രഹിക്കാറുണ്ടെന്നും മേനക പറഞ്ഞിരുന്നു.
Leave a Reply