
മലയാള സിനിമ വ്യവസായം ഭരിക്കേണ്ടത് മോഹൻലാലും മമ്മൂട്ടിയുമല്ല ! രണ്ടുപേരും കൂടി സിനിമയിൽ പലരെയും ഒതുക്കി, തന്റെ അനുഭവം പറഞ്ഞ് ശ്രീകുമാരൻ തമ്പി !
മലയാള സിനിമ ഇപ്പോൾ നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധികളാണ്, അതുപോലെ സിനിമ താരങ്ങളും സിനിമ നിർമ്മാതാക്കളും നേർക്കുനേർ പോരാടുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ ശ്രീകുമാരൻ തമ്പി മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയും പല നിര്‍മ്മാതാക്കളെയും ഒതുക്കി. സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ മമ്മൂട്ടി ശ്രമിച്ചു. ‘അമ്മ’ സംഘടന മാക്ട, ഫെഫ്ക എന്നീ സംഘടനകളെ ഒതുക്കി. താരങ്ങള്‍ പറയുന്നവരെയാണ് സംവിധായകര്‍ ആക്കേണ്ടത് എന്ന് നിര്‍ദേശിച്ചു എന്നിങ്ങനെയാണ് സംവിധായകന് പറയുന്നത്.
വാക്കുകൾ വിശദമായി, ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. താന്‍ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. പിന്നീട് അദ്ദേഹം എന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല. മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ എന്നീ പേരുകള്‍ പണ്ടില്ലായിരുന്നു. ഇരുവര്‍ക്കും വേണ്ടിയാണ് ഇതുണ്ടായത്.
രണ്ടു പേരും കൂടി ചേർന്ന് മലയാള സിനിമ രംഗം അടിമുടി മാറ്റി, രണ്ടുപേരും ഞാനുള്‍പ്പെടെയുള്ള പഴയകാല നിര്‍മ്മാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലന്‍ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റം സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു.

‘അമ്മ’ താര, സംഘടനാ മാക്ടയെ തകര്‍ത്തു. കൂടാതെ അമ്മയുടെ ആള്ക്കാര് ഫെഫ്കയെ കൈപ്പിടിയിലൊതുക്കി. അവര്‍ പറയുന്നവരെ സംവിധായകരാക്കണമെന്ന് നിര്‍ദേശിച്ചു. താനുള്‍പ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ദേശീയ പുരസ്കാരം നല്‍കിയത്. എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നില്ല. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്കാരം മോഹന്‍ലാലിന് നല്‍കണമെന്ന നിര്‍ദേശം വന്നപ്പോഴും സമ്മതിക്കുകയായിരുന്നു.
എന്നാൽ നല്ല തന്റേടമുള്ള യുവ നടന്മാർ സിനിമ രംഗത്ത് ശക്തി പ്രാപിച്ചതോടെ ഈ പവര്‍ ഗ്രൂപ്പ് തകര്‍ന്നു. മലയാള സിനിമയില്‍ നടിമാര്‍ക്ക് നേരേയുള്ള പീഡനകഥകള്‍ കുറവാണ്. പ്രമുഖ നടിമാരാരും പ്രധാന നടന്മാരെ കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പരാതിക്കാര്‍. മുമ്പൊന്നും സംവിധായകന്റെ മുന്നില്‍ പോലും ഇവര്‍ എത്താറില്ല. ഇപ്പോള്‍ നടന്റെ മുറിയില്‍ പോകുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിക്കുന്നു.
ഞാൻ എന്നും നിർമ്മാതാക്കളുടെ ഒപ്പമാണ്, ഏതു തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന് മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്. എന്നാല്‍ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാള്‍ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന താരം മുതലാളിയുമാണ്. കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതു പോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം എന്നും അദ്ദേഹം പറയുന്നു.
Leave a Reply