
നിങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഞാനിപ്പോൾ കുറെ നാളായിട്ട് കരയുകയാണ്, പത്ത് ഇരുപത്തിയെട്ട് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ ! ദിലീപ്
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകനായി മുൻ നിര സൂപ്പർ സ്റ്റാറായി സിനിമയിൽ തിളങ്ങി നിന്ന നടനായിരുന്നു ദിലീപ്. എന്നാൽ ഷീലാ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന ദിലീപ് ഏറെ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് ഈ അടുത്ത കാലത്താനാണ് സിനിമയിൽ വീണ്ടും സജീവമായത്, പക്ഷെ സിനിമകളിൽ ആ വിജയം നേടിയെടുക്കാൻ ദിലീപിന് കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.
അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം “പവി കെയർ ടേക്കർ” എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ അദ്ദേഹം സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇന്ന് ഇത്രയധികം ആളുകൾ വിഡി വന്നതിൽ വലിയ സന്തോഷം. എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. കഴിഞ്ഞ പത്ത് ഇരുപത്തിയെട്ട് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കൈയ്യടി അതാണ് ഇന്നും എന്നെ വീഡ നിർത്തുന്നത്. പിന്നെ ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് ഇത്രയും സിനിമ നിർമ്മിക്കുന്ന എന്റെ നിർമ്മാതാക്കൾ, സംവിധായകരേയും കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് ഈ ഞാൻ.

എന്റെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ, ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149 മത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞകുറേക്കാലമായി ഞാൻ കുറെ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയിൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ ഞാൻ വീണ്ടുമതിനു ശ്രമിക്കും. സ്ട്രെസ് ഒഴിവാക്കാൻ വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പറയാറുണ്ട്. ഇനിയും അതുപോലെ നിങ്ങളെ ചിരിപ്പിക്കുന്ന സിനിമകളുമായി ഞാൻ എത്തും, എനിക്ക് നിങ്ങളുടെ ആ പഴയ ദിലീപാകണം എന്നും അദ്ദേഹം പറയുന്നു.
Leave a Reply