എന്റെ മകൾക്ക് അവളുടെ അച്ഛനോടുള്ള ഇഷ്ടം മറ്റാരേക്കാളും നന്നായി എനിക്ക് അറിയാം ! അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും ! മഞ്ജു വാര്യർ

മാലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരിയായിട്ടുള്ള അഭിനേത്രിയാണ് മഞ്ജു വാര്യർ. വലിയൊരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് വീണ്ടും തിരികെ എത്തിയപ്പോഴും പഴയതിലും മികച്ച രീതിയിലാണ് മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചത്. മകൾ മീനാക്ഷി അമ്മയുടെ ഒപ്പം നിൽക്കാത്തതിന്റെ പേരിൽ മഞ്ജു ഏറെ വിമർശനം കേട്ടിരുന്നു, ഇപ്പോഴിതാ താൻ നിയമപരമായി വിവാഹ മോചനം നേടിയ ശേഷം എന്തുകൊണ്ട് മകളെ തന്റെ ഒപ്പം കൂട്ടിയില്ല എന്നതിന്റെ കാരണം സഹിതം മഞ്ജു ഒരു തുറന്ന കത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിലെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

മഞ്ജുവിന്റെ ആ കത്തിലെ വരികൾ ഇങ്ങനെ, എന്റെയും  ദിലീപേട്ടന്റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും കാര്യമായി നടക്കുന്നുണ്ട്. അതിലൊന്നും ഒരു സത്യവുമില്ല,   എന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്.

എന്റെ ഈ തീരുമാനത്തിന്റെ പേരിൽ എന്റെ സുഹൃത്തുക്കൾ ആരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശ,ത്രു,ത,യ്ക്ക്, ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. ദിലീപേട്ടന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിരുന്നു.

അതുപോലെ തന്റെ മകളായ മീനാക്ഷിയെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു, മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാൽ അതേസമയം ദിലീപ് നടിയെ ആ,ക്ര,മി,ക്കാ,ന്‍ ഗൂഢാലോച,ന നടത്തിയത് ഭാവന ഇവരുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോ,ലീസ് പറയുന്നത്. ഈ കത്തിലെ വരികളിലൂടെ മീനൂട്ടിയോട്, മഞ്ജുവിനുള്ള ഇഷ്ടം എത്രയെന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്.

എന്നാൽ അതേസമയം മഞ്ജു ആ വീട്ടിൽ നിന്നും ഇറങ്ങി അഞ്ചു വർഷവും മീനാക്ഷി അമ്മയെ വിളിച്ചിട്ടില്ലന്നും, ആകെ ഒരു തവണ വിളിച്ചത് ദിലീപിനെതിരെ മഞ്ജു മൊഴി കൊടുക്കാൻ പോകുന്ന സമയത്തായിരുന്നു. ‘അമ്മ അച്ഛനെതിരെ മൊഴി കൊടുക്കരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് മഞ്ജുവിനെ വിളിച്ചിരുന്നത്. അവിടെയും മനസ് കൈവിടാതെ സത്യത്തിനൊപ്പം നിൽക്കാനാണ് മഞ്ജു തീരുമാനിച്ചത് എന്നും മഞ്ജുവിന്റെ സുഹൃത്ത് സിൻസി അനിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *