
ദൈവം ജന്മനാ കൊടുത്ത കഴിവാണ് ! അതൊന്നും എല്ലാവകർക്കും പറ്റുന്ന കാര്യമൊന്നും അല്ല ! കാവ്യാ മോശമാണ് എന്നല്ല, ഇർഷാദ് പറയുന്നു.. !
മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ, പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയപ്പോൾ നിറഞ്ഞ കൈയ്യടികളോടെയാണ് മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചത്. രണ്ടാം വരവിൽ പറയത്തക്ക മികച്ച സിനിമകൾ മഞ്ജു വാര്യർക്ക് ഇല്ലങ്കിലും അവരുടെ ജനപ്രീതിക്ക് താര മൂല്യത്തിനോ ഒരു ഇടിവും സംഭവിച്ചിട്ടില്ല. ഇന്ന് മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി പോലെ ഒരു ബ്രാൻഡാണ് മഞ്ജുവും.
മഞ്ജുവിനെ കുറിച്ച് മുമ്പൊരിക്കൽ നടൻ ഇർഷാദ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് മഞ്ജു വാര്യർ എന്ന നടിയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത് എന്നാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. ‘മഞ്ജു വാര്യർ എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. മഞ്ജു വാര്യരെ കുറിച്ച് മാത്രം എന്തിനാണ് ഇങ്ങനെ ആളുകൾ പറയുന്നത്. ഒരു മ,ര,ണ വീട്ടിൽ പോയാൽ ഞാൻ കരയും സങ്കടപ്പെടും അല്ലെ. പക്ഷെ ആ മ,രി,ച്ച് കിടക്കുന്നയാളുടെ അടുത്ത ബന്ധത്തിലുള്ളവർ കരയുന്നപോലെയോ വിഷമിക്കുന്നപോലെയോ ഞാൻ സങ്കടപ്പെടില്ല.

കാരണം നമുക്ക്, ആ മ,രി,ച്ചുകിടക്കുന്ന അയാളോടുള്ള ആത്മബന്ധം അനുസരിച്ച് ഇരിക്കും ആ വകരച്ചിലിന്റെ വ്യാപ്തി. ആ ഒരു തിരിച്ചറിവ് വലിയ ഒന്നാണ്. അതുപോലെ നമ്മുടെ കഥാപാത്രത്തിന് അനുസരിച്ച് അല്ലെ നമ്മൾ അഭിനയിക്കേണ്ടത്. ഏതൊരു സാഹചര്യത്തിലും അതിന് അനുസരിച്ചുള്ള കറക്ട് മീറ്ററിൽ സാധങ്ങൾ ഇട്ട് കൊടുക്കണം. അത് മഞ്ജുവിന് സാധിക്കുന്നുണ്ട്. അതൊന്നും എല്ലാവർക്കും പറ്റുന്ന കാര്യമല്ല. മറ്റുള്ള നടിമാർ മോശമാണെന്നല്ല ഞാൻ പറയുന്നത്.
പക്ഷെ മഞ്ജുവിന് ആ വേണ്ട സാധനങ്ങൾ കൃത്യമായ അളവിൽ എല്ലാം ചേർത്ത് അത് അസാധ്യമാക്കാൻ കഴിയും. കാര്യം ഇതൊക്കെ ആണെങ്കിലും അഭിനയിക്കുന്നത് ഈ സാധനങ്ങളൊക്കെ വരുന്നുണ്ട് എന്ന കാര്യം മഞ്ജുവിന് പോലും ചിലപ്പോൾ അറിയില്ലായിരിക്കും. ദൈവം ജന്മനാ കൊടുത്ത കഴിവായിരിക്കാം. നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും… എന്റെ കാലഘട്ടത്തിൽ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടിയായിരുന്നു മഞ്ജു വാര്യർ എന്നും ഇർഷാദ് പറയുന്നു.
Leave a Reply