
ഞങ്ങളുടെ കാലത്ത് ഇങ്ങനെ പ്രത്യേക പട്ടമൊന്നും ആർക്കും നൽകിയിരുന്നില്ല ! അന്നും ഇന്നും സൂപ്പർസ്റ്റാർ ഒരേ ഒരാൾ മാത്രമാണ് ! നയന്താരയോട് ഖുശ്‌ബു പറയുന്നു !
മലയാളത്തിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന സൂപ്പർ സ്റ്റാറാണ് നടി നയൻതാര. നയൻതാരയുടെ പേരിനൊപ്പം തമിഴിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരും ഒപ്പം ചേർത്തിരുന്നു. എന്നാൽ തന്റെ പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം നയൻതാര ആവശ്യപ്പെട്ടിരുന്നു. സ്ഥാനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എന്നാൽ ചില സമയത്ത് അത് പ്രേക്ഷകരിൽ നിന്നും വേർതിരിച്ചു നിർത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ നയൻതാര കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ ഇതിനെ കുറിച്ച് നടി ഖുശ്‌ബു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വളരെ നല്ല തീരുമാനമാണ് നയൻതാര എടുത്തതെന്നും സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ രജനി സാറിന് മാത്രം ചേരുന്നതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഖുശ്‌ബു പറഞ്ഞു.’മൂക്കുത്തി അമ്മൻ 2′ എന്ന പുതിയ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഖുശ്‌ബു ഇക്കാര്യം വ്യക്തമാക്കിയത്. കുഷ്‌ബിവിന്റെ ഭർത്താവ് കൂടിയായ പ്രശസ്ത സംവിധായകൻ സുന്ദർ സി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇത്തവണ നയൻതാരയ്ക്ക് ഒപ്പം നടി റെജീന കസാൻഡ്രയും എത്തുന്നുണ്ട്.

ഖുശ്ബുവിന്റെ ആ വാക്കുകൾ ഇങ്ങനെ, ‘നയൻതാരയെ എല്ലാവർക്കും നയൻതാര ആയിട്ടാണ് അറിയാവുന്നത്. ഞങ്ങളുടെ കാലത്ത് ആർക്കും പ്രത്യേക പട്ടം ഒന്നും നൽകിയിരുന്നില്ല. സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ അന്നും ഇന്നും ഒരാൾക്ക് മാത്രമാണ് ചേരുന്നത്, അത് രജനികാന്ത് ആണ്. തമിഴ്‌നാട്ടിൽ മാത്രമല്ല ലോകത്തിൽ എവിടെ പോയാലും സൂപ്പർസ്റ്റാർ എന്നാൽ അത് രജനി സാർ മാത്രമാണ്. ബാക്കിയെല്ലാവരെയും അത്തരം ടൈറ്റിലുകൾ നൽകാതെ പേര് ചൊല്ലി വിളിക്കുന്നതാണ് നല്ലത്. വളരെ നല്ല തീരുമാനമാണ് നയൻതാര എടുത്തത്’ എന്നും ഖുശ്‌ബു പറഞ്ഞു.
Leave a Reply