നടി സൗന്ദര്യയുടെത് അ,പ,ക,ട മരണമല്ല, അത് കൊ,ല,പാ,ത,കം..! സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു… നടനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

മലയാളികൾക്ക് കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നിങ്ങനെ രണ്ടു സിനിമകളിൽ കൂടി ഏറെ പ്രിയങ്കരിയായ അഭിനേത്രിയായിരുന്നു സൗന്ദര്യ. ഒരു സമയത്ത് തെന്നിന്ത്യയിലെ തന്നെ സൂപ്പർ സ്റ്റാർ ആയിരുന്ന നടിയുടെ അപ്രതീക്ഷിത വേർപാട് ഇന്നും ഒരു തീരാ ദുഃഖം തന്നെയാണ്. ഇപ്പോഴിതാ നടി വിടപറഞ്ഞ് 21 വർഷം പൂർത്തിയായ ഈ സമയത്ത് നടിയുടെ മരണത്തെ കുറിച്ച്  നടിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്, സൗന്ദര്യയുടെത് ഒരു അപകട മരണമായിരുന്നില്ല, മറിച്ച് അതൊരു കൊലപാതകം ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടന്‍ മോഹന്‍ ബാബുവാണ് സൗന്ദര്യയുടെ മരണത്തിന് കാരണം എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാളാണ് മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

സൗന്ദര്യയുടെ ഈ അപകടത്തിൽ തുടർ അന്വേഷണം ആവിശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മോഹന്‍ ബാബുവുമായി സൗന്ദര്യക്ക് ഉണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ ബാബു ഈ ഭൂമി ബലമായി എഴുതി വാങ്ങി. മോഹന്‍ ബാബുവില്‍ നിന്ന് ഭൂമി തിരിച്ചു വാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നാണ് ചിട്ടിമല്ലു ആവശ്യപ്പെടുന്നത്.ഈ ഭൂമി ഇയാൾ സ്വന്തം പേരിൽ ആക്കിയതിൽ ഒരു വിശദമായ അന്വേഷണം ആവിശ്യമാണ് എന്നും ചിട്ടിമല്ലു പറയുന്നു.

അതുപോലെ തന്നെ ഈ മോഹൻ ബാബുവിനും അവരുടെ മകൾക്കും ഇടയിൽ നടക്കുന്ന സ്വത്ത് തർക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു, മോഹന്‍ ബാബുവും ഇളയമകന്‍ മഞ്ചു മനോജും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.

വിവാഹതിയായ ശേഷവും സിനിമ രംഗത്ത് സജീവമായിരുന്ന സൗന്ദര്യ പിന്നീട രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ, 2004 ഏപ്രില്‍ 17ന് ആണ് സൗന്ദര്യ വിമാനം തകര്‍ന്ന് അന്തരിച്ചത്. തന്റെ 31 മത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞത്. അതിലേറെ ഏവരെയും വിഷമിപ്പിച്ചത്, മരിക്കുമ്പോൾ സൗന്ദര്യ രണ്ടു മാസം ഗർഭിണി കൂടിയായിരുന്നു എന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *