
ദയവായി എന്നെ സ്നേഹിക്കുന്നവർ ആ സത്യം മനസിലാക്കണം ! അപേക്ഷയാണ് ! എന്റെ 69–ാം വയസ്സിലാണ് ആ തീരാനഷ്ടം ഉണ്ടായത് ! ശ്രീകുമാരൻ തമ്പി പറയുന്നു !
മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് എൺപത്തി അഞ്ചാം പിറന്നാൾ. ശ്രീകുമാരൻ തമ്പിയുടെ 50 സിനിമാവർഷങ്ങൾ മലയാളി പ്രേക്ഷകരുടെ സുവർണ കാലം കൂടിയാണ്. ഒരു എഞ്ചിനീയറിൽ നിന്ന് പാട്ടെഴുത്തുകാരനായും ഹിറ്റ് സിനിമകളുടെ അമരക്കാരനായും മാറിയ അദ്ദേഹം എന്നും സമകാലികരിൽ നിന്ന് വഴി മാറി നടന്നു. സിനിമയിലും ജീവിതത്തിലും ഒറ്റയാൾ പോരാളിയായി.
എന്നാൽ അദ്ദേഹം ഇപ്പോൾ തന്റെ ജന്മദിനം ആഘോഷിക്കാറില്ല, മുമ്പൊരിക്കൽ തന്റെ ജന്മാദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പിൽ അതിന്റെ കാരണം വ്യക്തമാക്കിയിരുന്നു. ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, തന്റെ ജന്മദിനത്തിൽ അദ്ദേഹം ഏവരോടും ആവശ്യപെട്ടത്, എന്റെ ജന്മദിനം ഞാൻ ആഘോഷിക്കാറില്ല, ദയവ് ചെയ്ത് നിങ്ങൾ അത് മനസിലാക്കാനം എന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തെപ്പോലെ, കേരളം ആരാധിക്കുന്ന, ഒരു മനുഷ്യൻ അങ്ങനെ പറഞ്ഞതിന് പിന്നിൽ ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ തീരാ നഷ്ടം സംഭവിച്ച സമയം കൂടിയയാണത്. അദ്ദേഹത്തിന്റെ മകൻ രാജ്കുമാർ തമ്പി മാർച്ച് 20 നാണ് സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മ,ര,ണം. മകന്റെ മ,ര,ണം ഏൽപ്പിച്ച മാനസികാഘാതത്തെക്കുറിച്ച് മുമ്പ് ഏറെ വേദനയോടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, മകൻ മ,രി,ച്ചപ്പോൾ യഥാർഥത്തിൽ താനും മരിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

ഈ ലോകത്ത് മറ്റൊരു, അച്ഛനും സംഭവിക്കാത്ത ഒരു കാര്യമാണ് എനിക്ക് നടന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്, കാരണം എന്റെ കുഞ്ഞ് മരിച്ച് അവന്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ടിവിയിൽ വാർത്ത വന്നപ്പോഴാണ് ഞാൻ ആ മ,ര,ണവിവരം അറിയുന്നത്. ആ ദ്രോഹികൾ എന്നോടു പറഞ്ഞില്ല. അന്നും ഞാൻ പതിവു പോലെ ക്ഷേത്രത്തിൽ പോയി അവനു വേണ്ടി പ്രാർഥിച്ചു. അവന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്.
എന്നാൽ പൂജാരി, ആ പ്രദാനം എന്റെ കൈകളിലേക്ക് തന്നപ്പോൾ അത് പെട്ടെന്നു താഴെ വീണു ചിതറിപ്പോയി. അങ്ങനൊരു അപൂർവ സംഭവം ഉണ്ടായപ്പോൾ എനിക്കു വലിയ വിഷമം തോന്നി. അന്ന് റിലീസ് ചെയ്യുന്ന അവന്റെ സിനിമ വിജയിക്കില്ലായിരിക്കും എന്നു ഞാൻ ചിന്തിച്ചു. അതിനു മുമ്പ് അവൻ ചെയ്ത രണ്ടു സിനിമകളും ഹിറ്റ് ആയിരുന്നു. എന്നാൽ മൂന്നാമത്തേത് അങ്ങനെയാവില്ല എന്ന ചിന്തയാണ് ആ സമയത്ത് എന്റെ മനസ്സിലുണ്ടായത്.
ശേഷം, ടിവിയിൽ, കൂടിയാണ് ആ വാർത്ത അറിഞ്ഞത്. അത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. മരണവിവരം വിശ്വസിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകൻ. അവൻ പോയതോടെ എല്ലാ ആഘോഷവും നഷ്ടപ്പെട്ടു. അതുകൊണ്ട് എന്റെ പിറന്നാൾ ഞാൻ ആഘോഷിക്കുന്നില്ല. എന്റെ 69–ാം വയസ്സിലാണ് അവൻ മരിച്ചത്. അന്ന് എന്റെ എല്ലാ സന്തോഷവും ആഘോഷവും അവസാനിച്ചു എന്നും അദ്ദേഹം പറയുന്നു.
Leave a Reply