
ഗണപതി ഭഗവാൻ എനിക്കൊപ്പം ഉണ്ട്, ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ ഞാൻ ഭഗവദ്ഗീത കൊണ്ടുപോയിരുന്നു… സുനിതാ വില്യംസ്
ഇന്ന് ലോകം ഏറെ സന്തോഷിക്കുന്ന ഒരു ദിവസമാണ് ചരിത്രയാത്രയ്ക്കൊടുവില് സുനിത വില്യംസും ബുഷ് വില്‍മോറും ഇന്ന് ഭൂമിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. പുലര്‍ച്ചെ 3.27 ഓടെ മെക്സിക്കന്‍ ഉള്‍ക്കടലില്‍ സ്പ്ലാഷ് ഡൗണ്‍. പിന്നാലെ പേടകത്തോടെ കപ്പിലിലേക്കും അവിടെ നിന്ന് ഹൂസ്റ്റണിലെ പ്രത്യേക കേന്ദ്രത്തിലേക്കും സുനിതയും സംഘവുമെത്തി. ഒന്‍പത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും മറ്റ് രണ്ട് ബഹിരാകാശ യാത്രികര്‍ക്കൊപ്പം ഭൂമി തൊട്ടിരിക്കുന്നു. മടങ്ങി വരവില്‍ 2016 ല്‍ സുനിത നല്‍കിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്…
ആ വാക്കുകൾ ഇങ്ങനെ, രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ താന്‍ ഭഗവദ്ഗീത കൊണ്ടുപോയിരുന്നുവെന്നും ഇനി പോയാല്‍ കൊണ്ടുപോകാന്‍ ആഗ്രഹമുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണെന്നും അവര്‍ എന്‍ഡിടിവിക്ക് അന്ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഗണപതി തന്‍റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തി. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും വഴിനടത്തുന്നതെന്നും സുനിത പറഞ്ഞിരുന്നു.

അതുപോലെ തന്നെ ഒരു കടുത്ത സമൂസാ പ്രേമികൂടിയാണ് സുനിത. ബഹിരാകാശ നിലയത്തിലേക്കും പ്രിയ പലഹാരം കൊണ്ടുപോയി വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സമൂസ കാണുമ്പോഴെല്ലാം തനിക്ക് വീട് ഓര്‍മ വരുമെന്നായിരുന്നു സുനിതയുടെ നര്‍മം കലര്‍ത്തിയ മറുപടി. ആദ്യ ബഹിരാകാശ യാത്രയ്ക്കായി തയ്യാറെടുക്കുമ്പോള്‍ വീടിനെ ഓര്‍മിപ്പിക്കുന്ന കുറച്ച് കാര്യങ്ങളെ കുറിച്ച് ചോദിച്ചു, അന്നാണ് സമോസയുടെ കാര്യം പറഞ്ഞത്. അദ്ഭുതമെന്ന് പറയട്ടെ, ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ സമോസയും പായ്ക്ക് ചെയ്ത് തന്ന് നാസ ഞെട്ടിച്ചു, സുനിത ഓര്‍ത്തെടുത്തു.അതേസമയം ഇന്ത്യൻ വംശജയായ സുനിതയെ കുടുബമായി ഇന്ത്യയിലേക്ക് വരണമെന്ന് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്രമോദി.
Leave a Reply