
മീനാക്ഷിയുടെ 25 മത് പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും ! മീനാക്ഷിയെ ചേർത്ത്പിടിച്ച് കാവ്യ ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
മറ്റു താരപുത്രിമാരെ അപേക്ഷിച്ച് മീനാക്ഷി ദിലീപിന് ആരാധകർ ഏറെയാണ്, മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ മീനാക്ഷിയുടെ 25 മത് ജന്മദിനം ആഘോഷിക്കുകയാണ് ദിലീപും കാവ്യയും കുടുംബവും ചേർന്ന്. തന്റെ മകൾക്ക് സമൂഹ മാധ്യമങ്ങളിൽ കൂടിയും കാവ്യാ ആശംസകൾ അറിയിച്ചിരുന്നു, പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് ഇരുപത്തിയഞ്ചാം ജന്മദിനാശംസകള്‍… നടി കാവ്യ മാധവന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മകളായ മീനാക്ഷിയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് എഴുതിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഭര്‍ത്താവും നടനുമായ ദിലീപിന്റെ ആദ്യ ബന്ധത്തിലുള്ള മകളാണെങ്കിലും മീനാക്ഷിയെ സ്വന്തം അമ്മയെ പോലെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് കാവ്യ മാധവനിപ്പോള്‍.
മീനാക്ഷിയുടെ ജന്മാദിനം വളരെ വിപുലമായി തന്നെ ദിലീപും കാവ്യയും ആഘോഷിച്ചു, പ്രത്യേകിച്ച് ആഡംബരങ്ങളൊന്നുമില്ലാതെ വളരെ സിംപിള്‍ ലുക്കിലാണ് പിറന്നാള്‍ ആഘോഷത്തില്‍ മീനൂട്ടിപ്രത്യക്ഷപ്പെട്ടത്. അച്ഛന്‍ ദിലീപിനും രണ്ടാനമ്മ കാവ്യയ്ക്കും അനിയത്തി മഹാലക്ഷ്മിയ്ക്കും കേക്ക് മുറിച്ച് കൊടുക്കുന്നതൊക്കെയാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. അതേ സമയം കാവ്യ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ മീനൂട്ടിയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് താരങ്ങളടക്കമുള്ളവര്‍ എത്തി.

അതേസമയം മീനാക്ഷിയുടെ സ്വന്തം ‘അമ്മ മഞ്ജു ഇത്തവണയും മകൾക്ക് സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചിട്ടില്ല, മഞ്ജു എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. അച്ഛന്റെ വിവാഹത്തിന് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നതും മീനൂട്ടിയായിരുന്നു. ശേഷം 2018 ല്‍ ദിലീപ്-കാവ്യ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് കൂടി ജനിച്ചു. മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയാണ് ഇവരുടെ മകള്‍. എക്കാലത്തും മീനാക്ഷി തന്റെ അച്ഛന് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നിരുന്ന ആളാണ്, അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു.
Leave a Reply