
അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.. എല്ലാവരും നല്ലത് പറയുന്നു ! അവന്റെ കഷ്ടപ്പാടിന് ഫലം കിട്ടി ! മല്ലിക സുകുമാരൻ
ലോകമലായളികൾ ഏറെ ആകാംഷയോടെ കാണാൻ കാത്തിരുന്ന ‘എമ്പുരാന്‍’ തിയറ്ററുകളില്‍ അവതരിച്ചു. കേരളത്തിലെ എല്ലാ തിയറ്ററുകളില്‍ വാദ്യമേളങ്ങളോടെയാണ് സിനിമയുടെ റിലീസിനെ എതിരേറ്റത്. രാവിലെ 6 മണിക്ക് ആണ് ഫാന്‍ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന് ഇപ്പോൾ ലോകമെങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിച്ചത്.
സിനിമ കണ്ടിറങ്ങുന്നവർ മികച്ച പ്രതികരണമാണ് നൽകുന്നത്, സിനിമ കാണാൻ താരങ്ങളും അവരുടെ കടുംബവുമെല്ലാം എത്തിയിരുന്നു, ഇപ്പോഴിതാ സിനിമയുടെ വിജയത്തെ കുറിച്ച് മല്ലിക സുകുമാരൻ പറയുന്നതിങ്ങനെ, ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ കഷ്ടപ്പാടിന് ഫലം കണ്ടു, എന്റെ മകനെ ഓർത്ത് അഭിമാനിക്കുന്നു, അദ്ദേഹം കൂടി ഈ നിമിഷത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു, മകന്റെ വിജയം കാണാൻ അച്ഛനില്ലെന്നത് ഒരു വലിയ ദുഃഖം തന്നെയാണ്, എന്തായാലും ആ അനുഗ്രഹം എപ്പോഴും മക്കൾക്ക് ഒപ്പം ഉണ്ടാകുമെന്ന് എനിക്കറിയാമെന്നും മല്ലിക പറയുന്നു.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും, പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയിരുന്നു. പടം സൂപ്പറാണെന്നായിരുന്നു ആദ്യഷോയ്ക്ക് ശേഷം നടന്‍ കൂടിയായ പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം.നല്ലപടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’, സുചിത്ര പറഞ്ഞു. കേരളത്തിലെ വലുതും ചെറുതുമായ തിയേറ്ററുകളിലെല്ലാം ചെണ്ടമേളത്തോടെയും പടക്കം പൊട്ടിച്ചുമാണ് ആരാധകർ സിനിമയെ വരവേറ്റത്.
റിപ്പോർട്ടുകൾ പ്രകാരം 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് എമ്പുരാന്റെ റിലീസ് ദിനത്തിലെ ഷോയുടെ മാത്രം 50 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിനത്തിലെ ബുക്കിങ്ങില്‍ ഇത്രയും വലിയ തുക നേടുന്നത്. അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ലഭിച്ച തുകയുടെ വിവരം കഴിഞ്ഞ ദിവസം എമ്പുരാന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടിരുന്നു.
Leave a Reply