
‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ ! മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല ! ആർ ശ്രീലേഖ ഐ പി എസ്
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി എമ്പുരാൻ മാറുമ്പോൾ വിവാദങ്ങളും ഒപ്പം തന്നെയുണ്ട്, ഇപ്പോഴിതാ സിനിമയെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് തന്റെ തന്നെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വലിയ വിവാദമാകുന്നത്. എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ ശ്രീലേഖ തന്റെ പ്രതികരണം അറിയിച്ചത്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത് എന്നും പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
ശ്രീ ലേഖയുടെ ആ വാക്കുകൾ ഇങ്ങനെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗോദ്ര സംഭവം മുഴുവന്‍ കാണിക്കാതെ വളച്ചോടിച്ച് കേരളത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ സിനിമ ശ്രമിച്ചുവെന്നും ലൂസിഫര്‍ ഇഷ്ടമായത് കൊണ്ടാണ് എമ്പുരാന്‍ കാണാന്‍ പോയതെന്നും എന്നാല്‍ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇറങ്ങിപ്പോകാന്‍ തോന്നിയെന്നും ശ്രീലേഖ പറയുന്നുണ്ട്. മാര്‍ക്കോ ഇറങ്ങിയപ്പോള്‍ വയലന്‍സ് എന്നാണ് പറഞ്ഞത് അത് പോലെയുള്ള വയലന്‍ ഈ ചിത്രത്തിലും ഉണ്ടെന്ന് ശ്രീലേഖ പറയുന്നു. താന്‍ കട്ട് ചെയ്യുന്നതിന് മുന്‍പുള്ള പതിപ്പാണ് കണ്ടതെന്നും ശ്രീലേഖ പറയുന്നുണ്ട്.
ഇത് മനപ്പൂർവം തന്നെ മെനഞ്ഞെടുത്ത ഒരു ചിത്രം തന്നെയാണ്, കേരള രാഷ്ട്രീയ വിശ്വസിക്കാളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്. ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നല്‍കുന്നുണ്ട്.

മുഖ്യമന്ത്രി, പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല. ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ ചോദിക്കുന്നു. ബിജെപി കേരളത്തിൽ വന്നാൽ വലിയ നാശം സംഭവിക്കുമെന്നും ആയുധ ഇടപാടുകളും സ്വർണക്കടത്തും കൊലയും ചെയ്യുന്ന അധോലോക നായകന് മാത്രമേ കേരളത്തെ രക്ഷിക്കാൻ സാധിക്കൂ എന്നുമാണ് സിനിമ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.
ചരിത്രം പറയുമ്പോൾ അതിൽ എല്ലാം ഉണ്ടാകണം, ഇത് ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു. ഈ സിനിമയിൽ ഉടനീളം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ല. കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇത്’ എന്നുമാണ് ശ്രീലേഖ പറഞ്ഞത്.
Leave a Reply