
വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു ! ഷൈനെതിരെ വിൻസിയുടെ പരാതിയിലെ വാക്കുകൾ !
നടൻ ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ നടനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ. ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഷൈൻ ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാൻ ഇത് കാരണമാവുകയും ചെയ്തു. തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും ഷൈനിൽ നിന്ന് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും വിൻസിയുടെ പരാതിയിലുണ്ട്.
റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ്, കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം, നിലവില്‍ പൊലീസിന് പരാതി നല്‍കുന്നില്ല, സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്, അവര്‍ അന്വേഷിക്കട്ടെ എന്നാണ് വിന്‍സി പറയുന്നത്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും ‘അമ്മ’ സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

അതേസമയം ഷൈൻ വളരെ ഡെഡിക്കേഷനുള്ള ആര്ടിസ്റ്റാണ് എന്ന് പറഞ്ഞുകൊണ്ട് നടി സ്വാസിക രംഗത്ത് വന്നിട്ടുണ്ട്, ‘വിവേകാനന്ദന്‍ വൈറലാണ്’ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിരുന്നു. കൃത്യസമയത്ത് ഷോട്ടിന് വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റില്‍ ആ സിനിമ തീര്‍ക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തില്‍ കൂടുതല്‍ പറയാനും പറ്റില്ല.
എന്തുതന്നെ ആയാലും ആ സിനിമയുടെ സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ ഒരാള്‍ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ. ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരു കാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല എന്നാണ് സ്വാസിക പറയുന്നത്.
Leave a Reply