വലിയ തോതിൽ മദ്യപിക്കുന്നവരായിരുന്നു സോമേട്ടനും തിലകനും ! പക്ഷെ അവരൊന്നും ഒരിക്കലും സിനിമയ്ക്കോ താരങ്ങൾക്കോ ദോഷം ഉണ്ടാക്കിയിട്ടില്ല !

സിനിമയ്ക്കുള്ളിലെ ലഹരി ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്, ഇപ്പോഴിതാ പണ്ടും താരങ്ങൾ മദ്യപിക്കുമായിരുന്നു, പക്ഷെ സിനിമയ്ക്കോ സിനിമ താരങ്ങൾക്കോ അവർ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല എന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ബെപ്പാസ് സർജറി കഴിഞ്ഞ തിലകൻ ചേട്ടനോട് ദിവസം രണ്ട് പെ​ഗ് കഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പുള്ളി ഓരോ ആഹാരത്തിന് മുമ്പും ബ്രീഫ്കെയ്സ് തുറന്ന് വെച്ച് മദ്യം ഒഴിക്കും. ചേ‌ട്ടാ ബെെപ്പാസ് സർജറി കഴിഞ്ഞതല്ലേ എന്ന് ഞാൻ ചോദിച്ചു. രണ്ട് അടിക്കാൻ ഡോക്‌ടർ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം.

അതുപോലെ തന്നെ അദ്ദേഹം ഓരോ ആ​ഹാരം കഴിയുമ്പോഴും രണ്ടെണ്ണം വീതം അടിക്കുകയാണ്. പക്ഷെ തിലകൻ ചേട്ടനെ കൊണ്ട് ഒരു സെറ്റുകളിലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നല്ല മദ്യപാനികളുടെ കൂടെ സഹകരിച്ചിട്ടുള്ള ആളാണ് ഞാൻ. ശ്രീനിവാസനും എംജി സോമനുമടക്കം. സോമേട്ടൻ കഴിച്ചത് പോലെയൊന്നും മലയാള സിനിമയിൽ ഒരുത്തനും ഇപ്പോൾ കഴിക്കില്ല. പക്ഷെ അവർ ഒരിക്കലും സിനിമയ്ക്ക് ദോഷം ചെയ്തിട്ടില്ല. ഷൂ‌ട്ടിം​ഗിനെ ബാധിക്കുന്ന ഒന്നും അവർ ചെയ്യില്ല. തിലകൻ ചേട്ടനടക്കം.

എന്നാൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല, ലഹരി കഴിഞ്ഞ് സമയമുണ്ടെങ്കിൽ സിനിമയെടുത്താൽ മതിയെന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതിനും ശാന്തിവിള ദിനേശ് പറയുന്നു. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന നാലഞ്ച് നായക നടൻമാർ സിന്തറ്റിക് ലഹരി ഉപയോ​ഗം കാരണം എല്ലും പല്ലും പൊടിഞ്ഞ് ഈയടുത്ത് മരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ഈ നടൻമാരുടെ പേര് വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല എന്നും അദ്ദേഹം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *