
ആരാ ഈ മാഡം എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട്.. ഖുശ്‌ബു പറയുന്നു
ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ താര റാണി ആയിരുന്നു സിൽക്ക് സ്മിത. ഗ്ലാമറസ് വേഷങ്ങളിലാണ് അവർ കൂടുതൽ തിളങ്ങിയിരുന്നത് എങ്കിലും സിൽക്ക് സ്മിത ഒരു സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. ഇപ്പോഴിതാ നടി ഖുശ്‌ബു സ്മിതയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സില്‍ക്ക് സ്മിതയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവമാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. ഇത്രയും ഇന്റലിജന്റ് ആയ ഒരു സ്ത്രീയെ താന്‍ വേറെ കണ്ടിട്ടില്ല. അവരെ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് എന്നാണ് ഖുശ്ബു പറയുന്നത്.
വാക്കുകൾ പൂർണ്ണമായി, ഞാൻ എപ്പോഴും വലിയ ആരാധനയോട് നോക്കി കണ്ട ഒരേ ഒരു നടിയാണ് സിൽക്ക്. എനിക്ക് എപ്പോഴും സില്‍ക്കിനോട് ആരാധനയാണ്. ഞാന്‍ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സില്‍ക്കിനെ കണ്ടപ്പോഴാണ്. ഞാന്‍ അന്ന് തമിഴില്‍ പുതിയ ആളാണ്. 1984ല്‍ ഞാനും അര്‍ജുനും ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല. അതില്‍ സില്‍ക്ക് സ്മിത വലിയൊരു റോള്‍ ചെയ്തിരുന്നു.

ഒരു ദിവസം രാവിലെ തന്നെ ഷൂട്ടിങ് സെറ്റിൽ ഒരു ബഹളം, എല്ലാവരും മാഡം വരാന്‍ പോകുന്നു, മാഡം വരാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. സില്‍ക്ക് എത്തും മുമ്പെ തന്നെ ആളുകള്‍ മാഡം വരുന്നു എന്നു പറഞ്ഞ് ചെയര്‍ കൊണ്ടുവയ്ക്കുന്നു, അതില്‍ ടവ്വല്‍ വിരിക്കുന്നു, ടേബിള്‍ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവന്‍ അവരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
ഞാൻ അപ്പോൾ ഈ മേടം ആരായിരിക്കും എന്ന ആകാംക്ഷയിൽ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ. ഞങ്ങള്‍ തമ്മില്‍ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സില്‍ക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റ് ആയൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല” എന്നാണ് ഖുശ്ബു പറയുന്നത്. ഒരു സിനിമപോലെ തന്നെയായിരുന്നു അവരുടെ വ്യകതി ജീവിതവും. താരപ്രഭയിൽ നിൽക്കുമ്പോൾ തന്നെയാണ് അവർ തന്റെ 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്തത്. ഇന്നും സ്മിതക്ക ആരാധകർ ഏറെയാണ്..
Leave a Reply