പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മാമുക്കോയ ഓർമ്മയായിട്ട് ഇന്നേക്ക് രണ്ടു വർഷം ! 450 ലേറെ സിനിമകൾ, കോഴിക്കോടിന്റെ സ്വന്തം മുഹമ്മദിന് ഓർമ്മപ്പൂക്കൾ അർപ്പിച്ച് ആരാധകർ

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ കലാകാരന്മാരുടെ കൂട്ടത്തിലെ ഏറ്റവും പ്രതിയായിരുന്ന മാമുക്കോയ എന്ന മുഹമ്മദ് നമ്മെ വിട്ട് ഓർമ്മയായിട്ട് ഇന്നേക്ക് രണ്ടു വർഷം. അനശ്വരമാക്കിയ വേഷങ്ങളിലൂടെയും പങ്കുവച്ച നിലപാടുകളിലൂടെയും മാമുക്കോയ ഇന്നും ആരാധകരുടെ മനസില്‍ ജീവിക്കുന്നു. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ ‍സംസാര ശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം കൂടുതലുംപ്രേക്ഷകരെ കയ്യിലെടുത്ത്. തനറെ ചെറുപ്പ കാലം മുതൽ നാടക മേഖകളിൽ സജീവമായിരുന്ന അദ്ദേഹം വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുതിൽ വളരെ മുന്നിലാണ്.

ഹാസ്യ വേഷങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് തെളിയിച്ച നടൻ കൂടിയാണ് അദ്ദേഹം. തനറെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംപ്രക്ഷിച്ചത്. പത്താംക്ലാസ് വരെ പഠനം പൂർത്തിയാക്കിയിരുന്നു. സ്കുളിൽ പഠിക്കുമ്പോൾ നാടക വേദികളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. ശേഷം കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഈ ജോലിയോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി ശേഷം അവരുമായി അവരുമായി ചേർന്ന് ഒരു നാടകം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. കോഴിക്കോടിന്റെ എല്ലാ നന്‍മകളും, രുചികളും ചങ്ങാത്തവും ഫുട്ബോളും തന്നിലേക്ക് ആവാഹിച്ച മനുഷ്യന്‍. പകല്‍ കൂപ്പിലെ പണിയും രാത്രിയില്‍ നാടകങ്ങളുമായി കോഴിക്കോടിന്‍റെ സാംസ്കാരിക ഇടങ്ങളില്‍ സജീവമായ കാലം.

അപ്പോഴും സിനിമ മനസ്സിൽ കൊണ്ട് നടന്നിരുന്നു, അങ്ങനെ 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സജീവം. നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മഴവിൽക്കാവടി, റാംജിറാവു സ്പീക്കിങ്, സന്ദേശം, കണ്‍കെട്ട്, ചന്ദ്രലേഖ തുടങ്ങിയ സിനിമയിലൂടെ മാമുക്കോയ ജനപ്രിയനായി. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ സിനിമകള്‍. പുതിയ തലമുറയും സോഷ്യല്‍ ലോകത്ത് മാമുക്കോയയെ തഗ്ഗുകള്‍ കൊണ്ട് നിറച്ചു. ഓർത്തോർത്ത് ചിരിക്കാന്‍ നീക്കി വച്ച ഒരു നൂറ് കഥാപാത്രങ്ങള്‍, ഡയലോഗുകള്‍, എന്തിന് പാട്ടുകള്‍ പോലും. മലയാള സിനിമയില്‍ കൗണ്ടറുകളുടെ ഉസ്താദ് എന്ന വിശേഷണത്തിന് അര്‍ഹനായിട്ടുള്ള ഏകനടനും ഒരുപക്ഷേ മാമുക്കോയ ആയിരിക്കും.. നമ്മെ വിട്ടുപിരിഞ്ഞ അനുഗ്രഹീതനായ കലാകാരന്റെ ഓർമ്മകൾക്ക് മുമ്പിൽ പൂച്ചെണ്ടുകൾ അർപ്പിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *