ഡാ മക്കളേ.. ഡ്ര​ഗ്സ് ഉപയോ​ഗിക്കല്ല്, അത് ചെകുത്താനാണ്.. നമ്മുടെ അമ്മയും അച്ഛനും കരയുകയാണ് ! വേടന്‍റെ ഫ്ലാറ്റിൽ നിന്നും ലഹരി കണ്ടെത്തി പോലീസ് !

ഇന്ന് യുവ തലമുറയുടെ യുവാക്കളുടെ ആവേശമായി മാറിയ റാപ്പറാണ് വേടൻ. വോയിസ്​ ഓഫ്​ വോയിസ്​ലെസ്​ എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ. പിന്നീട് ഒട്ടനവധി ​ഗാനങ്ങൾ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്, വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയിരിക്കുകയാണ്, ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

ഏറെ ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത കേട്ടത്, ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ വേടൻ തന്റെ ആരാധകരോട് ലഹരി ഉപയോഗിക്കരുത് എന്ന് പറഞ്ഞിരുന്നത് വലിയ വാർത്തയായിരുന്നു, ആരും സിത്തറ്റിക് ഡ്ര​ഗ്സ് ഉപയോ​ഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറയുന്നു. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറഞ്ഞിരുന്നു, ഈ ഉപദേശിച്ച ആളുതന്നെ ഇത്തരത്തിൽ ലഹരിക്ക് അടിമയാണ് എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *