
എന്റെ ഭർത്താവ് എന്റെ ഭാഗ്യമാണ് ! ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗമായിരുന്നു ഉർവശി
മലയാള സിനിമയുടെ അഭിമാനമാണ് ഉർവശി, സൂപ്പർ സ്റ്റാർ തന്നെയാണ് ഉർവശി, പകരം വെക്കാനില്ലാത്ത അതുല്യ കലാകാരി, തൊട്ടതെല്ലാം പൊന്നാക്കിയ ഉർവശി ഇന്നും സിനിമ രംഗത്ത് സജീവമാണ്. ഉർവശിയെ നായികയാക്കി, ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമ ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഉർവശിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ച് മുമ്പൊരിക്കൽ ഉർവശി പറഞ്ഞ വാക്കുകൾ ഇങ്ങനെ, 2013 ന് നവംബറിൽ ആണ് ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. ഒരു സ്വകാര്യത വേണമെന്ന് തോന്നി അതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്. സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അദ്ദേഹത്തിനും കുടുംബത്തിനും ഇഷ്ടമായിരുന്നില്ലെന്നും നടി പറഞ്ഞു.

അദ്ദേഹത്തിന്റെ സ്ഥലം കൊല്ലം ജില്ലയിലെ ഏരൂർ ആണ്. കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനും കുടുംബത്തിനും സിനിമ വലിയ ഇഷ്ടമാണ്. സിനിമകൾ കാണാറുണ്ട്. എന്റെ ഷൂട്ടിങ് കാര്യങ്ങളെല്ലാം എന്നെക്കാളും കൂടുതൽ നോക്കി ചെയ്യുന്നത് അദ്ദേഹമാണ്, വളരെകാലമായി അറിയുന്ന ഒരു വ്യക്തികൂടിയാണെന്നും നടി വ്യക്തമാക്കി. എന്നിട്ടും എന്തുകൊണ്ടാണ് വിവാഹത്തിലേക്ക് എത്താൻ ഇത്ര വൈകിയത് എന്ന് ചോദ്യത്തിന് എല്ലാം ഓരോ ദൈവ നിയോഗങ്ങൾ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. അത് ഇത്രയും കാലം എടുക്കണം എന്നുള്ളത് ഈശ്വര നിയോഗം ആണ്.
എല്ലാം ഈശ്വരന്റെ തീരുമാനമാണ്, അല്ലെങ്കിൽ അദ്ദേഹം ഇത്രയും കാലമായിട്ടും വിവാഹം കഴിക്കാതെ ഇരുന്നതും. ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗം മാത്രമാണ്, എന്റെ ഭാഗ്യമാണ് അദ്ദേഹം, ഇപ്പോൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു എന്നും ഉർവ്വശി പറയുന്നു. ശിവപ്രസാദും ഉർവശിയെ കുറിച്ച് സംസാരിച്ചിരുന്നു, ഞാൻ എന്റെ ഭാര്യയെയും അവളുടെ ജോലിയെയും ഏറെ ബഹുമാനിക്കുന്നു, കുട്ടികൾ എല്ലാം ഒരുമിച്ച് വളരണമെന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും ശിവപ്രസാദ് പറഞ്ഞരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ് നേടിയതും ഉർവശി ആയിരുന്നു.
Leave a Reply