
സ്വന്തം മകളെപോലെയാണ് അദ്ദേഹം എന്റെ കുട്ടിയെ നോക്കുന്നത്, അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ! ജീവിതത്തെ കുറിച്ച് സായികുമാറും ബിന്ദു പണിക്കരും !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന രണ്ടു അഭിനേതാക്കളാണ് സായ്കുമാറും ബിന്ദു പണിക്കരും. ഇവരുടെ വിവാഹ വാർത്ത ആ സമയത്ത് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു, എല്ലാ മുൻവിധികളെയും തങ്ങളുടെ ജീവിതം കൊണ്ട് തിരുത്തിയെഴുതിയവരാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ സംസാരിക്കുകയാണ് സായ്കുമാറും ബിന്ദു പണിക്കരും. സിനിമാ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇവർ സംസാരിച്ചത്. സത്യത്തിൽ ഞങ്ങളെ കുറിച്ച് ഗോസിപ്പുകൾ വന്ന സമയത്ത് ഞങ്ങൾ മനസ്സിൽ പോലും അങ്ങനെയൊരു കാര്യം ചിന്തിച്ചിരുന്നില്ല.
ഈ കാര്യം എന്നോട് ആദ്യം ചോദിക്കുന്നത് അമ്മയാണ്, പിന്നെ ഒരു ദിവസം സിദ്ദിഖ് വിളിച്ചിട്ട് ലാലിന് നിന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നിട്ടാണ് ബിന്ദുവിന്റെ കാര്യം ചോദിക്കുന്നത്. കാരണം എന്റെ ആദ്യ ഭാര്യ ഇന്നസെന്റ് ചേട്ടനെ വിളിച്ചിട്ട് ഇങ്ങനൊരു സംഭവമുള്ളതിനെ കുറിച്ച് അവരോടൊക്കെ ചോദിച്ച് പോലും. സത്യത്തില്‍ തനിക്കൊന്നും അറിയില്ലെന്നാണ് താന്‍ അന്ന് പറഞ്ഞത്. ഒരു ദിവസം ഞാന്‍ വക്കീലായ സഹോദരി ഭര്‍ത്താവിനെ കാണാനായി ഫാമിലി കോര്‍ട്ടില്‍ പോയി. ആരോ ഞാനത് ഡിവോഴ്സിന് വേണ്ടി പോയതാണന്ന് പറഞ്ഞു. ഇതറിഞ്ഞതോടെ ഭാര്യ എനിക്കാദ്യം നോട്ടീസ് അയച്ചു. അല്ലെങ്കിലും ഞങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടായിരുന്നു.
എന്റെ ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഒരാളെ ഒറ്റയ്ക്ക് കുറ്റപ്പെടുത്തുന്നതല്ല. എനിക്ക് പറ്റാത്ത പല കാര്യങ്ങളും ഉണ്ടായി. അതോടെ ഡിവോഴ്സിലേക്ക് പോയി. അതിന് ശേഷമാണ് അമ്മയോട് ബിന്ദുവിന്റെ വീട്ടില്‍ പോയി ഇതേ കുറിച്ച് ഒന്ന് അന്വേഷിക്കാന്‍ പറയുന്നത്. അമ്മയും അനിയത്തുമൊക്കെ ബിന്ദുവിന്റെ വീട്ടില്‍ പോയി അന്വേഷിച്ചു. സായ് കുമാറിന്റെ ഡിവോഴ്സ് കഴിഞ്ഞാല്‍ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ആ സമയത്ത് ആദ്യ ഭര്‍ത്താവ് ബിജുവിന്റെ അമ്മയും തന്റെ കൂടെയുണ്ട്. അമ്മയ്ക്കും പൂര്‍ണസമ്മതമായിരുന്നു.

ശേഷം ബിന്ദു പണിക്കർ പറഞ്ഞത് ഇങ്ങനെ, ഈ ആലോചന വരുന്ന സമയത്ത് എന്റെ മകൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. അവളെ കുറിച്ച് എനിക്കൊന്നും പറയേണ്ടി വന്നിട്ടില്ല. അവളിപ്പോള്‍ എന്റെ മകളാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സായ് ചേട്ടനും മകളും അത്രയും സ്നേഹത്തിലാണ്. അതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.
ചിലപ്പോള്‍ മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി സ്വീകരിക്കാന്‍ എനിക്ക് സാധിക്കുമോന്ന് ചോദിച്ചാല്‍ സംശയമാണ്. അവിടെയാണ് സായ് ചേട്ടന് സ്കോര്‍ ചെയ്തതെന്ന് ബിന്ദു പറഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ അവനവന്റെ കൊച്ചിനെ കളഞ്ഞിട്ട് കണ്ടവന്റെ കൊച്ചിനെ സ്നേഹിക്കുന്നവന് എന്ന ട്രോള്‍ വരുമെന്ന് സായ് കുമാര്‍ പറയുന്നുണ്ട്. ഞങ്ങൾ പിരിഞ്ഞു, വിവാഹ മോചിതരായി എന്ന രീതിയിൽ പല വാർത്തകളും വരുന്നത് ഞങ്ങളും കാണുന്നുണ്ട് എന്നും തമാശയായി ഇരുവരും പറയുന്നുണ്ട്.
Leave a Reply