ലിസ്സി പത്താം ക്ലാസ്സിൽ റാങ്കോടെ പാസ്സായി നിൽക്കുന്ന സമയത്താണ് അങ്ങനെയൊരു ആഗ്രഹവുമായി എന്റെ അടുത്ത് വരുന്നത് ! ഭാഗ്യമായിരുന്നു അവൾ ! വാക്കുകൾ

മലയാള ,സിനിമയിൽ ഒരു സമയത്ത് മുൻ നിര നായികയായി തിളങ്ങി നിന്ന അഭിനേ,ത്രിയായിരുന്നു ലിസ്സി. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ലിസ്സി ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹത്തോടെ ലിസ്സി സിനിമ ലോകത്തോട് വിടപറഞ്ഞു. ഇപ്പോഴിതാ ലിസിയെ കുറിച്ച് അവരുടെ അടുത്ത കുടുംബ സുഹൃത്തും  തിരക്കഥാകൃത്ത് കൂടിയായ കലൂർ ഡെന്നീസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, ലിസ്സി എന്റെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രാമാണ് അഭിനയിച്ചിരുന്നത്. പിന്നീട അങ്ങനെ ഒരു ചിത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

വിവാഹത്തോടെ അവർ മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. ലിസി അഭിനയ മേഖലയിൽ നിന്നും വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവർത്തി മണ്ഡലം. ലിസി പത്താം ക്ലാസ്സിൽ റാങ്കോടെ പാസ്സായി നിൽക്കുമ്പോഴാണ് അഭിനയ മോഹവുമായി എന്നെ കാണാൻ വരുന്നത്.  ഇന്ന് ചെന്നൈയിൽ അവർക്ക് സ്വന്തമായി മൂന്നാല് റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെയും ഉണ്ട്. അതിന്റെ നടത്തിപ്പ് കാരിയായി ചെന്നൈയിൽ തിരക്കുള്ള ആള് തന്നെയാണ് ലിസ്സി. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *