
ഇപ്പോഴും അവൻ എന്റെ ഹൃദയത്തിൽ വസിക്കുന്നു ! സോമനുമായുള്ള ആത്മബന്ധത്തിന്റെ ആഴം വാക്കുകൾക്ക് അധീതം ! കമൽ ഹാസൻ പറയുന്നു !
കമൽ ഹാസൻ എന്ന ഉലക നായകൻ മലയാളികളുടെ പ്രിയങ്കരനാണ്, അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന സൂപ്പർ സ്റ്റാർ ആണ്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം വിക്രം സൂപ്പർ ഹിറ്റായിരുന്നു. മലയാള സിനിമയിലും സജീവമായിരുന്ന കമലിന് ഇവിടെ ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു, ഇപ്പോഴിതാ മലയാള സിനിമ രംഗത്തെ തന്റെ ഏറ്റവും അടുപ്പമുള്ള ആളെ കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ നടൻ വേറെ ആരുമല്ല നമ്മെ വിട്ടുപിരിഞ്ഞ അതുല്യ നടൻ സോമൻ തന്നെ ആയിരുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സോമനെ കുറിച്ച് കമൽ ഹാസൻ പറയുന്നത് ഇങ്ങനെ, സോമൻ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. നിരവധി തവണ ഞാൻ സോമന്റെ വീട്ടിൽ പോയിട്ടുണ്ട്. സോമനുമായി എടാ പോടാ ബന്ധമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്കാതിരുന്നതില് വിഷമം തോന്നിയെന്നും കമല ഹാസന് പറയുന്നു.
സോമൻ വളരെ നല്ലൊരു മനസ്സിനുടമ കൂടിയയായിരുന്നു. ആദ്യകാലത്തൊക്കെ ഈ ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി ഇന്നത്തെ പോലെ പ്രത്യേക സൗകര്യം ഒന്നും ഇല്ലായിരുന്നു, ആ സമായത്ത് അവർക്ക് ഒക്കെ വസ്ത്രം മാറാൻ വേണ്ടി ഞങ്ങൾ രണ്ടും പേരും മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും കമൽ പറയുന്നു, അതുപോലെ അടുത്തിടെ തന്റെ എ പ്രിയ സുഹൃത്തിന്റെ മകനെ കണ്ടതിലുള്ള സന്തോഷവും കമല്‍ ഹാസന് പ്രകടിപ്പിച്ചു.
Leave a Reply