
ചെവി വേദനയായിരുന്നു തുടക്കം, 16 കിലോ ഭാരം കുറഞ്ഞു, നാവിന്റെ അടിയില്‍ കാന്‍സര്‍, 30 റേഡിയേഷനും അഞ്ച് കീമോയും.. മണിയൻ പിള്ള രാജു
മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരനായ നടനാണ് മണിയൻ പിള്ള രാജു, എന്നാൽ ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറയുകയാണ്, കാൻസർ രോഗത്തെ അതിജീവിച്ചു എത്തിയിരിക്കുകയാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. ചെവി വേദനയില്‍ നിന്നുമായിരുന്നു തുടക്കമെന്നും എംആര്‍ഐ എടുത്തപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് മണിയന്‍പിള്ള പറയുന്നത്. കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ രോഗവിവരത്തെ കുറിച്ച് മണിയന്‍പിള്ള രാജു സംസാരിച്ചത്.
വാക്കുകൾ വിശദമായി, കാന്‍സര്‍ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ വര്‍ഷമായിരുന്നു എനിക്ക് കാന്‍സര്‍ വന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ‘ഭഭബ്ബ’യുടെ ഷൂട്ടിങ്ങിന് പോയി തിരിച്ചു വന്നപ്പോള്‍ ചെവി വേദന ഉണ്ടായി. അങ്ങനെ എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി.
എല്ലാത്തിനെയും നേരിടാൻ ഞാൻ എന്നെ തന്നെ പാകപ്പെടുത്തി, 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറില്‍ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല” എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. അതേസമയം, അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ചിത്രത്തിലും മെലിഞ്ഞ രൂപത്തിലായിരുന്നു മണിയന്‍പിള്ളയെ കണ്ടത്.

അതുപോലെ തന്നെ അച്ഛന് കാന്‍സര്‍ ആയിരുന്നു എന്നു വെളിപ്പെടുത്തി മകനും നടനുമായ നിരഞ്ജ് രംഗത്തെത്തിയിരുന്നു. അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോഡില്‍ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ് എന്നായിരുന്നു നിരഞ്ജ് വ്യക്തമാക്കിയത്. ഏതായാലും അദ്ദേഹത്തിന് നന്മകൾ നേരുകയാണ് മലയാളികൾ.
Leave a Reply