
എന്റെ മകൾ എന്റെ ഏറ്റവും വലിയ ബലമാണ്, അവൾ ഇന്ന് ഡോക്ടറാണ് ! കൂട്ടമായി എന്നെ തകർക്കാൻ നോക്കിയപ്പോൾ എനിക്കൊപ്പം നിന്ന കുഞ്ഞാണ് ! മകളെ കുറിച്ച് ദിലീപ്
ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്നു ദിലീപ്. എന്നാൽ വ്യക്തി ജീവിതത്തിൽ ദിലീപ് നേരിട്ട തിരിച്ചടികൾ അദ്ദേഹത്തിന്റെ കരിയറിനെയും ബാധിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ‘പ്രിൻസ് ആൻഡ് ഫാമിലി’ റിലീസിന് ഒരുങ്ങുകയാണ്, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്നവരെ കുറിച്ച് പറയുകയാണ് അദ്ദേഹം.
അതിൽ ആദ്യം തന്നെ ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും. എന്റെ ഫാമിലിയെ പാംപർ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാൻ ഒരുപാട് പേരുണ്ട്.

ഇവരാരും ടിവിയുടെ മുന്നിൽ വന്ന് ഫെെറ്റ് ചെയ്യാൻ നിൽക്കാത്തവരാണ്. പക്ഷെ അല്ലാത്ത എല്ലാ കാര്യങ്ങളിലും അവർ സപ്പോർട്ട് തരും. ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടിൽ കരി ഓയിൽ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ട്. എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിർത്തി. കുറച്ച് പേരുടെ അജണ്ടയാണ്. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാർ തുടങ്ങിയവർ വന്നു. എന്റെ തിയറ്റർ അടച്ച് പൂട്ടാനുള്ള ശ്രമം നടത്തിയപ്പോൾ തിയറ്റർ അസോസിയേഷൻ വന്ന് ഇടപെട്ടു.
പിന്നെ എനിക്ക് എടുത്തു പറയേണ്ടത് എന്റെ മകളെ കുറിച്ചാണ്, ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവൾ പഠിച്ച് ഡോക്ടറായി. അവൾ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തു. കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളോടാണ് ഫെെറ്റ് ചെയ്യുന്നത്. ഞാൻ ഒരാളല്ല. എന്നെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കുടുംബങ്ങളുണ്ട് എന്നും ദിലീപ് പറയുന്നു.
Leave a Reply