
ഇങ്ങനെയൊരു നടിയുണ്ടോ, അവര്‍ ജനിച്ചത് തന്നെ വിമാനത്തിലാണോ എന്ന് സംശയിച്ചുപോയി ! നയൻതാരയെ വിമർശിച്ച് നിർമ്മാതാവ് !
മലയാളത്തിൽ തുടങ്ങി, ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളാണ് നയൻതാര. പ്രശസ്തിയോടൊപ്പം തന്നെ അവർക്ക് നിരവധി വിമർശനങ്ങളും ഗോസിപ്പുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനമായും തന്റെ സൂപ്പർ സ്റ്റാർ പദവി നിലനിർത്തികൊണ്ടുപോകാൻ വേണ്ടി നയൻ ഷൂട്ടിങ് സെറ്റുകളിൽ എടുക്കുന്ന ചില കടുംപിടിത്തങ്ങൾ തന്നെയാണ്. ഇതിനുമുമ്പും നയൻസിനെതിരെ സമാനമായ രീതിയിൽ പരാതികളുമായി പല നിർമ്മാതാക്കളും രംഗത്ത് വന്നിരുന്നു.
അത്തരത്തിൽ, രജനീകാന്ത് നായകനായി ശിവ ഒരുക്കി സണ്‍ പിക്ചേര്‍സ് നിര്‍മ്മിച്ച ചിത്രമാണ് അണ്ണാത്തെ. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച കാര്യമാണ് ഇപ്പോൾ നിർമ്മാതാവ് അന്താനൻ തന്റെ യൂട്യൂബ് ചാനലില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിന്റെ ഷൂട്ടിനിടെ രജനികാന്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്ക്കാലം നിര്‍ത്തിവച്ചു. ഈ ഷെഡ്യൂള്‍ ബ്രേക്കില്‍ നയന്‍താര കേരളത്തിലേക്ക് പോയി. കുറച്ചുനാള്‍ കഴിഞ്ഞ് രജനിക്ക് ഷൂട്ട് ചെയ്യാം എന്ന അവസ്ഥ ആയപ്പോള്‍ നയന്‍താരയെ നിര്‍മ്മാതാക്കള്‍ വിളിച്ചു. എന്നാല്‍ തിരിച്ചുവരാന്‍ പ്രൈവറ്റ് ജെറ്റ് വേണം എന്നാണ് നയന്‍താര പറഞ്ഞത്.

എന്നാൽ അണ്ണാത്തെയുടെ നിർമ്മാതാക്കളായിരുന്ന സണ്‍ പിക്ചേര്‍സ് ചിത്രത്തിന് ഒരു ബജറ്റ് നിര്‍ണ്ണയിച്ചിരുന്നു. അതില്‍ കൂടുതല്‍ അവര്‍ സമ്മതിക്കില്ല. അതിനാല്‍ തന്നെ ബിസിനസ് ക്ലാസ് എടുത്ത് തരാം എന്നായി അവര്‍. എന്നാല്‍ നയന്‍താര സമ്മതിച്ചില്ല. ഇത് പ്രതിസന്ധിയായി വന്നപ്പോള്‍ സംവിധായകന് ശിവയാണ് ഒടുവില്‍ പരിഹാരം കണ്ടത്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെയും മറ്റും ചിലവുകള്‍ കുറച്ച് അതില്‍ നിന്നും പണം പിടിച്ച് നയന്‍സിന് പ്രൈവറ്റ് ജെറ്റ് എടുത്ത് നല്‍കുകയാണ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത് എന്ന് അന്താനൻ പറയുന്നു. ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ട് പോയെന്നും. ഇങ്ങനെയൊരു നടിയുണ്ടോ, അവര്‍ ജനിച്ചത് തന്നെ വിമാനത്തിലാണോ എന്ന് അന്താനൻ തന്റെ വീഡിയോയില്‍ ചോദിക്കുന്നു.
മുമ്പും നിർമ്മാതാവ് കെ രാജനും നയന്‍താരക്കെതിരെ സംസാരിച്ചിരുന്നു, നയൻതാര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത് എന്നും ഇവരൊക്കെ സിനിമ മേഖലക്ക് തന്നെ ശാപമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Leave a Reply