കൂടെപ്പിറപ്പിന് ഒരു പ്രശ്നം എന്ന് കണ്ടാൽ ഒന്നും നോക്കാതെ ഒപ്പം ഉണ്ടാകും ! എന്തിനാണ് ആൺമക്കൾ ! നാല് പെൺപുലികളാണ് കൃഷ്ണകുമാറിനുള്ളത് ! മലയാളികൾ ഒന്നാകെ പിന്തുണ അറിയിക്കുന്നു !

കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യുന്നത് കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കേസാണ്, വിശ്വസ്ഥരെന്ന് കരുതിയവരിൽ നിന്ന് തന്നെ എഴുപത് ലക്ഷത്തിന് അടുത്ത് രൂപയുടെ സാമ്പത്തീക തട്ടിപ്പിന് ഇരയാകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ദിയ കൃഷ്ണ. അഞ്ച് വർഷം മുമ്പ് ദിയ ആരംഭിച്ച ‘ഓ ബൈ ഓസി’ എന്ന ഇമിറ്റേഷൻ ആഭരണങ്ങളുടെ സ്ഥാപനത്തിന് ലോകത്തെമ്പാടും ഉപഭോക്താക്കളുണ്ട്. ഓൺലൈൻ വഴിയും ഓഫ് ലൈൻ വഴിയുമാണ് വ്യാപാരം ഇതുവരെ നടന്നിരുന്നത്. സ്ഥാപനത്തിലെ സ്ത്രീകളായ മൂന്ന് ജീവനക്കാരാണ് ക്യു ആർ കോ‍ഡ് ഉപയോ​ഗിച്ചും സ്റ്റോക്ക് മറിച്ച് വിറ്റും ദിയയ്ക്ക് സാമ്പത്തീക നഷ്ടമുണ്ടാക്കിയത്.

ഇത് കണ്ടുപിടിച്ച ദിയ, ഇവരെ ചോദ്യം ചെയ്തതോടെ ഈ മൂന്ന് യുവതികളും ദിയക്കും കുടുംബത്തിനുമെതിരെ രംഗത്ത് വരികയും ജാതി കാർഡ് ഇറക്കി സ്കോർ ചെയ്യാൻ നോക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ മലയാളികൾ ഒന്നാകെ കൃഷ്ണകുമാറിനും കുടുംബത്തിനും പിന്തുണ നൽകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്, ഇപ്പോഴിതാ ദിയക്ക് വേണ്ടി കുടുംബവും കൂടെപ്പിറപ്പുകളും ഒറ്റകെട്ടായി നിൽക്കുന്ന കാഴ്ചയും ഏറെ കൈയ്യടി നേടുന്നുണ്ട്.,

അതിൽ എടുത്തുപറയുന്നത് ചേച്ചി അഹാനയുടെ വാക്കുകളാണ്, കുറ്റക്കാരികളെ അഹാന ചോദ്യം ചെയ്യുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്, അഹാനയുടെ ചോദ്യങ്ങൾക്ക് ജീവനക്കാർ കുറ്റസമ്മതം നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തെ പക്വതയോടെ നേരിട്ട അഹാനയെ ഏവരു അഭിനന്ദിക്കുന്നു. ദിയയുടെ ഭർത്താവ് അശ്വിനെയും വീഡിയോയിൽ കാണാം. എന്നാൽ അഹാനയാണ് കൃത്യമായ ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാരികളെക്കൊണ്ട് തുറന്ന് പറയിപ്പിച്ചത്. വീഡിയോയുടെ അവസാനം അഹാന കൃഷ്ണ ഇവർക്ക് ജ്യൂസും വെള്ളവും നൽകുന്നത് കാണാം. കുടിക്കാൻ ഇവർ തയ്യാറാകാതിരുന്നപ്പോൾ അഹാന ഞാൻ കുടിച്ച് കാണിക്കണോ എന്നും ചോദിക്കുന്നുണ്ട്. അഹാനയാണ് മൂന്ന് പേരോടും ചോദ്യങ്ങൾ ചോ​ദിക്കുന്നത്. ഇതും ആരാധകർ ചൂണ്ടിക്കാട്ടി.

മറ്റു സഹോദരിമാരെ അപേക്ഷിച്ച് അഹാനയും ദിയയും അത്ര അടുത്ത് ഇടപെഴകുന്നവരല്ല, എന്നാൽ അനിയത്തിക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ വ്യക്തമായ തെളിവാണ് ആണ് അഹാന, ‘രക്ഷപ്പെടാൻ ഒരു ചാൻസ് കൊടുത്തത് ഈ കുടുംബത്തിന്റെ മാന്യത. അപ്പൊ അവളുമാർ തലയിൽ കേറി നിരങ്ങി. എന്തായാലും കൃഷ്കുമാറിന്റെ കുടുംബത്തിന്റെ ഐക്യം’, ‘ഇങ്ങനെ ചതിച്ചവരോട് ഇത്രേം മര്യാദക്ക് സംസാരിക്കാൻ നിങ്ങൾക്കേ പറ്റൂ… എന്നിട്ടും എന്തൊക്കെ ആരോപണങ്ങൾ, ഇവരെ വെറുതെ വിടരുത്, ഇത്രെയുമൊക്കെ ഒപ്പിച്ചു വെച്ചിട്ടും വെള്ളവും ഫ്രൂട്ടിയുമൊക്കെ വാങ്ങി കൊടുക്കാൻ കാണിച്ച മനസ്, എന്തിനാണ് ആൺമക്കൾ ഇതുപോലെ നല്ല ഉശിരുള്ള പെൺപുലികൾ മതി, എന്നിങ്ങനെ പോകുന്നു കമന്റുകൾ. കൃഷ്ണകുമാറിന്റെ രാഷ്ട്രീയം എന്തുമാകട്ടെ പക്ഷെ ഈ വിഷയത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൂർണ്ണ പിന്തുണ എന്നാണ് മലയാളികൾ ഒന്നായി കമന്റ് ചെയ്യുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *