വിക്രം ഇത്രയും വലിയ സൂപ്പർ സ്റ്റാർ ആയിട്ടും പഴയതൊന്നും അദ്ദേഹം മറന്നിട്ടില്ല ! എന്നെ കണ്ടതും ഓടിവന്ന് കെട്ടിപിടിച്ച് ചോദിച്ചത് ആ കാര്യം ! മുകുന്ദൻ മേനോൻ പറയുന്നു !

സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന  നടനാണ് മുകുന്ദൻ മേനോൻ, ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം അദ്ദേഹം ചെയ്തിട്ടുണ്ട്, ഇപ്പോഴിതാ അദ്ദേഹം നടൻ വിക്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, മലയാളത്തിലൂടെ തുടങ്ങി പിന്നീട് തമിഴിൽ സൂപ്പർതാരമായ നടനാണ് വിക്രം. കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ ബുദ്ധിമുട്ടുകൾ വിക്രം നേരിട്ടിരുന്നു. സൈന്യം എന്ന ജോഷി ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ പ്രത്യേക്ഷപ്പെട്ടെങ്കിലും പിന്നീട് ധ്രുവത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൈന്യത്തിൽ വിക്രമിനൊപ്പം പിന്നീട് മലയാളത്തിൽ സൂപ്പർതാരമായി മാറിയ ദിലീപും, അബി, മുകുന്ദൻ മേനോൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

ആ സിനിമയിൽ വിക്രത്തിനൊപ്പം അഭിനയിച്ചപ്പോഴും അതിനു ശേഷം വർഷങ്ങൾക്ക് ശേഷം വിക്രമിനെ കണ്ടതിനെ കുറിച്ചുമാണ് മുകുന്ദൻ പറയുന്നത്, ഇരുവരും സൈന്യം എന്ന മമ്മൂട്ടി-ജോഷി ചിത്രത്തിലാണ് കരിയറിന്റെ തുടക്കത്തിൽ ഒരുമിച്ച് അഭിനയിച്ചത്. ഇത്രയും വലിയ സൂപ്പർതാരം ആയിരുന്നിട്ടും വിക്രം വളരെ ജെനുവിൻ ആയിട്ടുള്ള വ്യക്തി ആണെന്നും ഇപ്പോഴും പഴയ അടുപ്പം തന്നെ അദ്ദേഹത്തോട് ഉണ്ടെന്നും മുകുന്ദൻ മേനോൻ പറഞ്ഞു.

സൈന്യത്തിന്റെ സെറ്റിൽ വിക്രമമുമായി ഞാൻ അന്ന് ഭയങ്കര കമ്പനി ആയിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് വിക്രമായിരുന്നു, അന്നും വിക്രമിനെ സെറ്റിൽ എല്ലാവർക്കും ഇഷ്‌ടമായിരുന്നു, കൃത്യ സമയത്ത് എത്തും. എല്ലാത്തിനും മുൻപന്തിയിൽ ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ അച്ചടക്കമുള്ള ആളായിരുന്നു. അന്നത്തെ ഷൂട്ട് വളരെ നല്ലൊരു അനുഭവമായിരുന്നു. ഓരോ ദിവസവും എൻജോയ് ചെയ്‌തു കൊണ്ടാണ് നിന്നത്. എയർഫോഴ്‌സ് അക്കാദമിയിൽ നിന്നായിരുന്നു ഷൂട്ട് ഒക്കെ.

ആ സിനിമക്ക് ശേഷം ഞാൻ വിക്രമിനെ കാണുന്നത് അന്യൻ എന്ന സിനിമയുടെ വിജയാഘോഷ സമയത്താണ്, അവിടെ വെച്ച് എന്നെ കണ്ടതും ഓടിവന്ന് കെട്ടിപിടിച്ചു, കാണാൻ കഴിഞ്ഞതിൽ അദ്ദേഹം ഒരുപാട് സന്തോഷം അറിയിച്ചു, കൂടുതലും അദ്ദേഹം അപ്പോൾ തിരക്കിയ കുടുംബം നന്നായിരിക്കുന്നോ, ഹാപ്പി ആണോ എന്നൊക്കെയായിരുന്നു, അദ്ദേഹത്തെപ്പോലൊരാൾക്ക് അതിന്റെ ആവശ്യമൊന്നുമില്ല, പക്ഷെ ആ മനുഷ്യന്റെ ആ സ്നേഹം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു, ഒരു വലിപ്പചെറുപ്പവും ഇല്ലാതെ പുള്ളി പെരുമാറും. പച്ചയായ ഒരു മനുഷ്യനാണ് വിക്രം. എവിടെ കണ്ടാലും ധൈര്യമായി ചെല്ലാവുന്ന ഒരാളാണ് അദ്ദേഹം, ഇന്നും വിക്രവുമായി ആ അടുപ്പം ഉണ്ടെന്നും മുകുന്ദൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *