സിനിമയിൽ അഭിനയത്തിന്റെ പേരിൽ അന്യ പുരുഷന്മാരെ കെട്ടിപിടിക്കാനും കിടക്ക പങ്കിടാനും വൃത്തികേട് കാണിക്കാനും എന്നെ കിട്ടില്ലന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട് ! മഡോണ

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് മഡോണ സെബാസ്റ്റ്യൻ, മലയാളത്തേക്കാൾ മികച്ച അവസരങ്ങൾ മഡോണയെ തേടി എത്തിയത് തമിഴിലായിരുന്നു. അവസാനമായി വിജയ്ക്കൊപ്പം തമിഴിൽ ഇറങ്ങിയ ലിയോ എന്ന സിനിമയിൽ മഡോണയുടെ കഥാപാത്രം ഏറെ കൈയ്യടികൾ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ തുടക്ക കാലത്ത് താൻ എടുത്ത കുറച്ച് നിലപാടുകളുടെ പേരിൽ തന്നെ അഹങ്കാരി എന്ന് മുദ്രകുത്തുകയും, അവസരങ്ങൾ കുറയുമായും ചെയ്തെന്നാണ് മഡോണ പറയുന്നത്.

പൊതുവെ സിനിമ രംഗത്ത്, ഞാനൊരു അഹങ്കാരിയാണ്, സംവിധായകരെ അനുസരിക്കാത്ത ആളാണ് എന്നൊക്കെ ചില ചീത്തപ്പേരും തനിക്ക് ഉണ്ടെന്നും മഡോണ പറയുന്നു. അതിനുള്ള കാരണവും ഇപ്പോൾ മഡോണ വ്യക്തമാക്കുന്നു. മഡോണയുടെ വാക്കുകൾ ഇങ്ങനെയാണ് ,ഒരിക്കലും ചുംബനരംഗങ്ങളിൽ അഭിനയിക്കില്ല, താൻ അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് ആവിശ്യമാണെന്ന് അവർ എന്നോട് പറഞ്ഞത്.

മലയാള,ത്തിൽ എന്നല്ല എല്ലാ ഭാഷകളിലും ഇത് തന്നെയാണ് അവസ്ഥ, പല സംവിധായകരും തന്നെ ആ രംഗങ്ങൾക്ക് നിർബന്ധിക്കാറുണ്ട്. പക്ഷേ താൻ അതിനു വഴങ്ങാത്തതുകൊണ്ട് പ്രശ്നങ്ങളുണ്ടായി, അതുകൊണ്ടാണ് ഞാൻ അഹങ്കാരി ആണെന്ന ഒരു ലേബൽ വന്നത്. അഭിനയം എന്നു പറഞ്ഞ് മറ്റു പുരുഷൻമാരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും ഒന്നും ഞാൻ തയ്യാറല്ല, അത്തരത്തിലുള്ള സിനിമകളിൽ നിന്നും താൻ മാറുകയാണ് ചെയ്യാറ്. ഇനി ഇപ്പോൾ സിനിമയില്ലെങ്കിലും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചെങ്കിലും ജീവിക്കും.

ഇപ്പോൾ കമിറ്റ് ചെയ്യുന്ന ചിത്രങ്ങളിൽ പ്രത്യേകം പറയാറുണ്ട്. അത്തരം രംഗങ്ങളുള്ള ചിത്രങ്ങൾ ഒഴിവാക്കുകയാണ് പതിവ്, ചുംബന രംഗങ്ങൾ ചെയ്യില്ലെന്ന് പറയുമ്പോൾ എല്ലാവരും ചോദിക്കാറുണ്ട് സിനിമയ്ക്ക് വേണ്ടിയല്ലേ അഭിനയമല്ലേയെന്നുമൊക്കെ. എന്നാൽ അഭിനയത്തിന്റെ പേരിൽ അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേട് കാണിക്കാനും എന്നെ കിട്ടില്ലെന്നും മഡോണ വ്യക്തമാക്കുന്നുണ്ട്.

അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിൽ എത്തിപ്പെട്ടത്. സിനിമയിൽ എത്തിപ്പെട്ടതോടെ ജീവിതം കുറെയൊക്കെ മാറി. എന്നാൽ സ്വകാര്യ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും മഡോണ പറഞ്ഞു. തമിഴിൽ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങൾ വന്നതോടെ അവിടെ തിരക്കായി. അതിപോലെ മലയാളത്തിലും സിനിമകൾ വരുന്നുണ്ട്. ചിത്രങ്ങൾ സെലക്ടീവായി ചെയ്യാനാണ നോക്കുന്നതെന്നും താരം പറഞ്ഞു.

എന്ന് കരുതി, ഞാൻ സിനിമ മേഖലയെ ഒരിക്കലും തള്ളി പറയുകയല്ല, അത്തരം അഭിനയത്തോട് ഒന്നും എനിക്ക് താല്പര്യമില്ല എന്നാണ് പറഞ്ഞത്. തീർച്ചയായും സിനിമയിൽ നിന്നാണ് എനിക്ക് ഒരു വീടും, പ്രശസ്തിയും ജീവിതവും എല്ലാം ഉണ്ടായത് .അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്ന് കരുതി സ്വന്തം മനസ്സമാധാനം കളഞ്ഞ് നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളൂ എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം എന്നും മഡോണ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *