നന്ദി ഇല്ലാത്ത നടനാണ് മോഹൻലാൽ ! ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് ഈ പറയുന്നത്, എത്രയോ ആഹാരം ഉണ്ടാക്കികൊടുത്ത ആളാണ് ഞാൻ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് സഹ താരമായി ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു ശാന്തി വില്യംസ്. അടുത്തിടെ അവർ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ വീഡിയോ വീണ്ടും വൈറലായി മാറുകയാണ്. കോയമ്പത്തൂരില്‍ മലയാളി ഫാമിലിയിലാണ് ശാന്തി ജനിച്ചത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. സംവിധായകനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ വില്യംസ് സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ നാലോളം സിനിമകൾ വില്യംസ് ചെയ്തിട്ടുണ്ട്. ശാന്തിയുടെ വാക്കുകൾ ഇങ്ങനെ.. മോഹൻലാലിന് ഒരുപാട് ഭക്ഷണം ഉണ്ടാക്കി കൊടുത്ത ആളാണ് ഞാൻ, പക്ഷെ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് അദ്ദേഹം ഒരു നന്ദി ഇല്ലാത്ത ആളാണ്, എന്റെ അനുഭവമാണ് ഞാൻ പറയുന്നത്. വില്യംസ് മികച്ച ക്യാമറാമാന്‍ ആയിരുന്നു. ഇന്ന് ക്രെയിന്‍ ഉണ്ട്. ക്രെയിന്‍ ഇല്ലാത്ത കാലത്ത് വലിഞ്ഞ് കയറി ക്യാമറ എടുത്ത പോലെ ഇന്ന് ആരും ചെയ്യില്ല. ആ വിഷയത്തില്‍ വില്യംസിനെ ഞാന്‍ ഒരു കുറ്റവും പറയില്ല. പെട്ടെന്ന് ദേഷ്യം വരും എന്നതായിരുന്നു പ്രശ്‌നം.

ലാലിന്റെ, രണ്ടാമത്തെ, ചിത്രം സംവിധാനം ചെയ്തത് അദ്ദേഹമാണ്, ഹെല്ലോ മദ്രാസ് ഗേള്‍ ആയിരുന്നു ചിത്രം, രണ്ടാമത്തെ ചിത്രത്തിലും വില്ലനായിരുന്നു. പൂര്‍ണിമ ഭാഗ്യരാജും ഉര്‍വശിയുമെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ അദ്ദേഹം വീട്ടിൽ വരുമായിരുന്നു, വന്ന് കഴിഞ്ഞാല്‍ നേരെ അമ്മയുടെ അടുത്ത് അടുക്കളയിലേക്കാണ് പോവുക. എന്നിട്ട് ചോദിക്കുക മീന്‍കറിയുണ്ടോ എന്നാണ്. അമ്മ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അത് കഴിക്കും. ഞങ്ങളുടെ വീടിനടുത്ത് അന്ന് ഒരു മലയാള ചിത്രം ഷൂട്ടിംഗ് നടക്കുമ്പോള്‍ കാരിയര്‍ എടുത്ത് വന്ന് ഭക്ഷണം എടുത്ത് കൊണ്ടു പോയ ആളാണ് മോഹന്‍ലാല്‍,’ എന്നും ശാന്തി വില്യംസ് പറയുന്നു.

എന്നാൽ എന്റെ ഭർത്താവ്, മ,രി,ച്ച,പ്പോൾ പോലും ഒന്ന് വരാൻ, മനസ് കാണിക്കാത്ത ആളാണ് മോഹൻലാൽ, എനിക്ക് ഇയാളെ ഇഷ്ടമല്ല. വില്യംസിന് ലാല്‍, ലാല്‍ എന്നല്ലാതെ ഒരു പേരും വായില്‍ വരില്ല. നാല് സിനിമകളാണ് ലാലിനെ വെച്ച് ചെയ്തത്. പൂര്‍ണ ഗര്‍ഭിണിയായി ഇരിക്കുന്ന സമയത്തും താന്‍ ഇവര്‍ക്ക് കാശ് കൊടുക്കുന്നതിന് വേണ്ടി എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുക്കാൻ നടക്കാൻ പോലും വയ്യാതിരുന്നിട്ടും ഞാൻ കൊണ്ട് കൊടുത്തിട്ടുണ്ട്. അന്ന് എന്നെ കണ്ടിട്ട് ഈ അവസ്ഥയില്‍ ചേച്ചി എങ്ങനെയാണ് നടന്നത് എന്ന് ചോദിച്ച മോഹന്‍ലാല്‍ പിന്നീട് എയര്‍പോര്‍ട്ടില്‍ എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി. അങ്ങനെ ഉള്ള ഒരാള്‍ക്ക് എന്നോട് ഒരുകാലത്തും മര്യാദ ഉണ്ടായിരുന്നില്ല എന്നും ശാന്തി വില്യംസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *