
ഞങ്ങളുടെ കാലത്ത് ഇങ്ങനെ ലേഡി സൂപ്പർ സ്റ്റാർ പ്രത്യേക പട്ടമൊന്നും ആർക്കും നൽകിയിരുന്നില്ല ! തൃഷയെ കുറിച്ച് ഓർക്കുമ്പോൾ വളരെ അഭിമാനമുണ്ട് ! ഖുശ്‌ബു
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിലെ താര റാണി ആയിരുന്നു ഖുശ്‌ബു. തമിഴകത്ത് ഖുശ്ബുവിനെ ദൈവമായി കണ്ടു ആരാധിച്ചിരുന്നു, അവർക്കായി ക്ഷേത്രം പണിതിരുന്നു, ഇപ്പോഴിതാ 90കളിലെ തന്റെ സ്ഥാനം ഇപ്പോഴത്തെ നായികമാരിൽ ആർക്കാണ് ലഭിച്ചിരിക്കുന്നത് എന്ന് പറയുകയാണ് ഖുശ്‌ബു. അത് നയന്തരാക്കാണോ അതോ തൃശ്ശക്കാണോ എന്ന ചോദ്യത്തിന് ഖുശ്ബുവിന്റെ മറുപടി ഇങ്ങനെ…
എല്ലാ നടിമാർക്കും അവരവരുടേതായ സ്ഥാനമുണ്ട്, നയൻതാരയും തൃഷക്കും രണ്ടുപേർക്കും അവയ്യടക്കാൻ സാധിക്കില്ല, നയൻതാരയ്ക്ക് ഒരു സ്ഥാനവും തൃഷയ്ക്ക് മറ്റൊരു സ്ഥാനവുമുണ്ട്. തൃഷയെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്, കാരണം തൃഷയുടെ കാലം കഴിഞ്ഞു, കഥ കഴിഞ്ഞു എന്നൊക്കെ പറഞ്ഞിരുന്ന സമയത്താണ് അവർ ’96’ പോലൊരു സിനിമ ചെയ്യുന്നത്, ആ സിനിമ കണ്ടിറങ്ങിയവർ ഇത് തൃഷയാണോ എന്ന് വരെ അത്ഭുതപ്പെട്ടു, അതുപോലെ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ അവർ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു, അതുപോലെ നയൻതാരയുടെ കംബാക്കും വളരെ പ്രശംസ അർഹിക്കുന്നതാണെന്നും ഖുശ്‌ബു വ്യക്തമാക്കി. ഏതിനധികം അംബിക – രാധമാരുടെ സ്ഥാനം പോലും അതേപടി നികത്താൻ കഴിയാതെ നിലനിൽക്കുന്നു എന്നും ഖുശ്‌ബു പറയുന്നു.

അതേസമയം അടുത്തിടെ അടുത്തിടെ തന്റെ പേരിനൊപ്പമുള്ള ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് ഒഴിവാക്കണമെന്ന് നയൻതാര ആവിശ്യപെട്ടിരുന്നു, ഇതിനെ കുറിച്ച് നടി ഖുശ്‌ബു പ്രതികരിച്ചിരുന്നതിങ്ങനെ, ‘നയൻതാരയെ എല്ലാവർക്കും നയൻതാര ആയിട്ടാണ് അറിയാവുന്നത്. ഞങ്ങളുടെ കാലത്ത് ആർക്കും പ്രത്യേക പട്ടം ഒന്നും നൽകിയിരുന്നില്ല. സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ അന്നും ഇന്നും ഒരാൾക്ക് മാത്രമാണ് ചേരുന്നത്, അത് രജനികാന്ത് ആണ്. തമിഴ്‌നാട്ടിൽ മാത്രമല്ല ലോകത്തിൽ എവിടെ പോയാലും സൂപ്പർസ്റ്റാർ എന്നാൽ അത് രജനി സാർ മാത്രമാണ്. ബാക്കിയെല്ലാവരെയും അത്തരം ടൈറ്റിലുകൾ നൽകാതെ പേര് ചൊല്ലി വിളിക്കുന്നതാണ് നല്ലത്. വളരെ നല്ല തീരുമാനമാണ് നയൻതാര എടുത്തത്’ എന്നും ഖുശ്‌ബു പറഞ്ഞു.
Leave a Reply