
ഞാൻ കാരണമാണ് നയൻതാര ഇന്ന് താര പദവിയിൽ എത്തിയത് ! അതിനു ശേഷം എന്റെ അവസരങ്ങൾ കുറഞ്ഞു ! നവ്യ നായർ പറയുന്നു !
മലയാളികളുടെ ഇഷ്ട താരമായിരുന്നു നടി നയൻതാര, മലയാളത്തിൽ തുടക്കം കുറിച്ച് സൗത്തിന്ത്യയിലെ ഏറ്റവും മികച്ച നായികയായി തുടരുന്ന നയസിന്റെ വളർച്ച ഏതൊരു നടിയെയും അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻസിനെ അറിയപ്പെടുന്നത് തന്നെ, ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളാണ് നയൻസ്. അതുപോലെ നമ്മുടെ മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് നവ്യ നായർ, ഇഷ്ടം എന്ന ചിത്രത്തിൽ തുടങ്ങി, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നവ്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു.
ഒരു അഭിമുഖത്തിൽ തമിഴിൽ താൻ അവരം നിഷേധിച്ച രണ്ടു സിനിമകളെ കുറിച്ച് നവ്യ നായർ പറയുന്നു, തമിഴിൽ നിന്നും തനിക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നു, അതിൽ ആദ്യം ലഭിച്ചത് ശരത് കുമാർ നായകനായ അയ്യാ എന്ന ചിത്രമായിരുന്നു, പക്ഷെ അന്നൊന്നും തമിഴ് സിനിമക താൻ അത്ര സീരിയസായി എടുത്തിരുന്നില്ല, മലയാളത്തിൽ കൂടുതൽ നല്ല സിനിമകൾ ചെയ്യുക എന്നതായിരുന്നു പ്രധാന്യം, അതുകൊണ്ട് തന്നെ അയ്യാ എന്ന സിനിമയുടെ ക്ഷണം താൻ നിരസിക്കുകയായിരുന്നു.

ശേഷം ചന്ദ്രമുഖി എന്ന ചിത്രത്തിൽ നയൻതാര ചെയ്ത വേഷം ആദ്യം ആ അവസരം തനിക്കായിരുന്നു വന്നതെന്നും, അതും അന്നെന്തോ കാരണത്താൽ ആ അവസരവും താൻ നിഷേദിക്കുകയായിരുന്നു എന്നും നവ്യ നായർ പറയുന്നു, പക്ഷെ ദൈവ നിയോഗം പോലെ ആ രണ്ടു അവസരങ്ങളും നയൻതാരയിലേക്ക് എത്തുകയും അത് അവരുടെ കരിയറിന്റെ വളർച്ചയിൽ ഒരു വലിയ ഭാഗമായി മരുകയുമായിരുന്നു എന്നും നവ്യ നായർ പറയുന്നു. പക്ഷെ അതിനു ശേഷം തനിക്ക് നല്ല അവസരങ്ങളൊന്നും തമിഴൽ നിന്ന് ലഭിച്ചിരുന്നില്ല എന്നും താരം പറയുന്നു. അതുപോലെ വിവാഹത്തോടെ ഇടവേള എടുത്ത നവ്യ തിരിച്ചു വന്നത് ലാൽ നായകനായി അഭിനയിച്ച ചിത്രം ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ്. പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ആ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തെരഞ്ഞെടുത്തതിൽ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്നും വിജയിക്കേണ്ട ഒരു സിനിമയുടെ പരാജയപ്പെട്ടത് ഒരു ഭാഗ്യ ദോഷമായി കാണുന്നുവവെന്നും നവ്യ പറഞ്ഞിരുന്നു.
പക്ഷെ താൻ വിവാഹ ശേഷം കേട്ട സ്ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയതും ഒരുപാട് ഇഷ്ടം തോന്നിയതും സീൻ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് അത് ഓടിയില്ല. തിയേറ്ററിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത് . സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നു”.
Leave a Reply