
അയാൾ അല്ലാതെ മറ്റൊരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ ഒരിക്കലും നന്നാകുമായിരുന്നില്ല ! അതിനൊരു കാരണമുണ്ട് ദിലീപിനെ കുറിച്ച് നെടുമുടി പറഞ്ഞത് !
മലയാള സിനിമ രംഗത്ത് ചക്രവർത്തിയായി തിളങ്ങിയ ആളാണ് നടൻ നെടുമുടിവേണു. അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അതുപോലെ തന്നെ നടൻ ദിലീപും മലയാള സിനിമയുടെ ജനപ്രിയ നടനാണ്, ഇന്നും നിറഞ്ഞ കയ്യടിയോടെ നമ്മൾ കണ്ടു വിജയിപ്പിച്ച ദിലീപ് ചിത്രങ്ങൾ ഒരുപായിരുന്നു, മീശ മാധവന്, പഞ്ചാബി ഹൗസ്, കല്യാണരാമന് എന്നിങ്ങനെയുള്ള ചിത്രങ്ങൾ എത്ര കണ്ടാലും നമ്മൾക്ക് മതിവരികയില്ല.
അന്ന് ദിലീപ് ചിത്രങ്ങൾ ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപോലെ കഴിയുന്ന ചിത്രങ്ങൾ ആയിരുന്നു. ദിലീപ് ചെറിയ ഒരു അതിഥി വേദങ്ങളിൽ ആണ് എത്തിയിരുന്നത് എങ്കിൽ പോലും പ്രേക്ഷക ശ്രദ്ധ മുഴുവൻ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ ദലീപിന് സാധിച്ചിരുന്നു, അതിനുദാഹരണമാണ്, തെങ്കാശിപട്ടണവും, രാക്ഷസ രാജാവും. അതുപോലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് ഇഷ്ടം.
ഒരു അച്ഛന്റെയും മകന്റെയും പരസ്പര സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ആ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും നടൻ നെടുമുടി വേണു പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ദിലീപുമൊത്തുള്ള അഭിനയത്തെ കുറിച്ചാണ് അദ്ദേഹം മനസ് തുറന്നത്. ദിലീപല്ലാതെ വേറാരെങ്കിലും ഇഷ്ടത്തിലെ പവന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെടില്ലായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു. ഇഷ്ടത്തിന് ശേഷവും സ്വലേ, സൗണ്ട് തോമ തുടങ്ങി നിരവധി സിനിമകളില്‍ നെടുമുടി വേണുവും ദിലീപും ഒരുമിച്ച് അഭിനയിച്ചിരുന്നു.

എന്നാൽ അതുപോലെ ഇഷ്ടത്തിലെ പവൻ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചിരുന്നത് നടൻ കുഞ്ചാക്കോ ബോബനെ ആയിരുന്നു എന്നും പക്ഷെ അത് നടക്കാതെ വരികയും, ദിലീപ് ആ സ്ഥാനത്ത് എത്തുകയുമായിരുന്നു. ദിലീപ് നല്ലൊരു കുസൃതി നിറഞ്ഞയാളാണെന്നും കഥാപാത്രങ്ങള്‍ ചെയ്യുമ്ബോള്‍ അത് ആ കഥാപാത്രങ്ങള്‍ക്ക് പ്രയോജനപ്പെടാറുണ്ടെന്നും നെടുമുടി വേണു പറഞ്ഞു. ‘ദിലീപ് നല്ലൊരു കുസൃതിക്കാരനാണ്. അയാള്‍ ജിവിതത്തിലും സിനിമയിലും അങ്ങനെ തന്നെയാണ്.
അയാള്‍ക്കൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ തോന്നും. അങ്ങോട്ട് കൊടുക്കുമ്പോൾ അതിനനുസരിച്ചായിരുക്കും ദിലീപിന്റെ ഭാഗത്ത് നിന്നുള്ള പ്രകടനങ്ങള്‍. കൊടുക്കല്‍ വാങ്ങല്‍ നന്നാകുമ്പോൾ അത് കഥാപാത്രത്തെയും മികച്ചതാക്കും’ എന്നാണ് നെടുമുടി വേണു പറഞ്ഞിരുന്നത്. ദിലീപ് അല്ലാതെ മറ്റൊരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ ഒരിക്കലും അത്രയും നന്നാകുമായിരുന്നില്ലെന്നും അച്ഛന് മകന് കൊമ്പോയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതും അത് കൊണ്ടാണെന്നും നെടുമുടി വേണു പറയുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ഇഷ്ടം ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മിച്ചത്. നവ്യ നായർ എന്ന നടിയുടെ ആദ്യത്തെ ചിത്രം കൂടിയാണ് ഇഷ്ടം.
Leave a Reply