
മീനാക്ഷിയുടെ ജീവനാണ് അനിയത്തി മഹാലക്ഷ്മി ! ഇത് എന്റെ സന്തുഷ്ട കുടുംബം ! ചിത്രങ്ങൾ വൈറലാകുന്നു !
മലയാളി പ്രേക്ഷകരുടെ ഇഷ്ട താര കുടുംബമാണ് ദിലീപിന്റേത്, ദിലീപും ഭാര്യ കാവ്യയും മൂത്തമകൾ മീനാക്ഷിയും ഇളയ മകൾ മഹാ ലക്ഷ്മിയുമായി വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് താര കുടുംബം നയിക്കുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താല്പര്യമുണ്ട്, അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങൾ വളരെ വേഗമാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കുന്നത്.
മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് ഏവരും വിളിക്കുന്നത്, താരപുത്രിയുടെ വിദ്യാരംഭത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഫോട്ടോഗ്രാഫറായ അരുണ്‍ ശങ്കര്‍ മേനോനാണ് ഫേസ്ബുക്കിലൂടെ ദിലീപിന്റെയും കുടുംബത്തിന്റേയും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് അവസരം ലഭിച്ചുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
നേരത്തെ മകൾ ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ ദിലീപ് പങ്കുവെച്ചിരുന്നു, അന്ന് അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ ആയിരുന്നു, ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അച്ഛനും അമ്മയും ചേച്ചിക്കുമൊപ്പമാണ് മാമ്മറ്റി ആദ്യാക്ഷരം കുറിച്ചത്. മൂന്നാം പിറന്നാളിന് മുന്നോടിയായാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.

ആദ്യാക്ഷരം കുറിക്കുന്നത് അനിയത്തി ആണെങ്കിലും മുഖത്തെ ടെൻഷൻ മുഴുവൻ ചേച്ചി മീനാക്ഷിക്ക് ആയിരുന്നു എന്നാണ് ആരാധക്ക് പറയുന്നത്. അച്ഛനും അമ്മയുമായിരുന്നു മഹാലക്ഷ്മിയെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചത്. ഇടയ്ക്ക് കൈ വലിച്ച് മറ്റെങ്ങോട്ടോ നോക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം. മകളേയും എടുത്ത് നില്ക്കുന്നതും ഒരുമിച്ച് തൊഴുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ അരുണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കസവ് മുണ്ടും നേര്യതുമായിരുന്നു ദിലീപിന്റെ വേഷം.

മഹാലക്ഷ്മിയെ മടിയിലിരുത്തിയുള്ള കാവ്യ മാധവന്റെ ഫോട്ടോയും അരുണ്‍ പങ്കിട്ടിരുന്നു. കാവ്യയെപ്പോലെ തന്നെയാണ് മകള്‍ എന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്. കുഞ്ഞിയെന്നും മാമാട്ടിയെന്നുമൊക്കെ വിളിക്കുന്ന മഹാലക്ഷ്മി അമ്മയുടെ ഫോട്ടോ കോപ്പിയാണെന്നായിരുന്നു കണ്ടെത്തല്‍. മീനാക്ഷിയുമായാണ് സാമ്യമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍.
ഇതാണ് കുടുംബമെന്നും, മക്കളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു, മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. എന്റെ വീട്ടിലെ മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഏറെ രസകരമായി അദ്ദേഹം പറയുന്നു ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം.രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.
Leave a Reply