
ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്തൊരു ചോദ്യമാണിത് ! അവതാരകയോട് മഞ്ജുവിന്റെ മറുപടി ശ്രദ്ധനേടുന്നു !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഇന്ന് അവർ സൗന്തിന്ത്യ അറിയപ്പെടുന്ന കോടികണക്കിന് ആരാധകരുള്ള ഒരു പ്രശസ്ത നടിയാണ്, വലിയ കമ്പനികളുടെ ബ്രാൻഡ് ആണ്, ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുൾ ഓട്ടത്തിലാണ് ഇപ്പോൾ മഞ്ജു, ഒരു നടിയെന്ന നിലയിൽ രണ്ടാം വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ചിട്ടുള്ള മറ്റൊരു നടി വേറെ കാണില്ല. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത മഞ്ജു ഇന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. മഞ്ജു വാര്യരെ കുറച്ച് പറയുമ്ബോള്‍ എല്ലാവരും ആദ്യം ഓര്‍മിക്കുന്നത് സല്ലാപത്തിലെ രാധയെ ആണ്. മഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു സല്ലാപം.
ആ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ മഞ്ജുവിനെ തേടി എത്തുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് സാധിച്ചു, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മഞ്ജു വിവാഹിതയായി സിനിമയിൽ നിന്നും വിട്ടു നില്കുന്നത്. ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയപ്പോൾ വമ്പിച്ച സ്വീകരണമാണ് മഞ്ജുവിന് മലയാള സിനിമയിൽ ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ജു ഇന്ന് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വെട്രിമാരന് ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജു കോളിവുഡില്‍ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മഞ്ജു തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിന് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോഴിത ബോളിവുഡിലും ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ മഞ്ജു ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ വിഡിയോയാണ് ശ്രദ്ധനേടി വൈറലാകുന്നത്. അസുരന് സിനിമയുടെ റിലീസിന് ശേഷം പുറത്ത് വന്ന അഭിമുഖമാണിത്. തമിഴിലേക്ക് തനിക്ക് ലഭിച്ച ഏറ്റവും നല്ല ഓപ്പണിങ് തന്നെയാണ് അസുരന് എന്നാണ് മഞ്ജു പറയുന്നത്. കൂടാതെ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. കൂടാതെ തമിഴ് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നുണ്ട്. സിനിമയുടെ വിജയത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.” വളരെ സന്തോഷം, അഭിമാനം, ഒരുപാട് നന്ദി കൂടി പറയണം. ഇത്രയും സ്നേഹത്തോടെ എന്നെ സ്വീകരിച്ച തമിഴ് ജനതയ്ക്ക് ഒരുപാട് നന്ദി എന്നും മഞ്ജു പറയുന്നു. തമിഴ് സിനിമയില്‍ നിന്ന് വരുന്ന പുതിയ ഓഫറുകളെ കുറിച്ചും നടി പറയുന്നുണ്ട്.
കൂടാതെ ചിത്രം അസുരനെ പറ്റിയും ചോദിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ രണ്ട് മക്കളുടെ അമ്മയായിട്ടാണ് മഞ്ജു എത്തിയിരുന്നത്. ഇവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു ചോദ്യം . മഞ്ജുവിന്റെ ഉത്തരം ഏറെ ചര്‍ച്ചായായിരുന്നു. ” രണ്ടു പേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്തൊരു ചോദ്യമാണിത്. എന്ന് മഞ്ജു അവതാരകയോട് പറയുന്നുണ്ട്. തിരിച്ചുവരവിൽ മഞ്ജു ആദ്യ ഭർത്താവ് ദിലീപ്, തങ്ങളുടെ ഏക മകൾ മീനാക്ഷി എന്നിവരെ കുറിച്ച് എങ്ങും ഒരു വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല, ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ മഞ്ജു വ്യക്തിപരമായ ചോദ്യങ്ങളെ ഭയക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അഭിമുഖങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കാതെ പലരും തന്നോട് കരുണ കാട്ടാറുണ്ട് എന്ന് മഞ്ജു മറുപടി പറഞ്ഞിരുന്നു.
Leave a Reply