
മമ്മൂട്ടിക്ക് ഒരുപാട് അവസരങ്ങൾ സുകുവേട്ടൻ വാങ്ങി കൊടുത്തിട്ടുണ്ട് ! ആ നന്ദിയും കടപ്പാടുമാണ് മമ്മൂട്ടി എന്റെ മക്കളോട് കാണിക്കുന്നത് ! മല്ലിക പറയുന്നു !
മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്, സുകുമാരൻ ഇന്ന് ജീവിച്ചിരുന്നെകിൽ മക്കളുടെ ഉയർച്ച കണ്ട് ഒരുപാട് സന്തോഷിക്കുമായിരുന്നു. മല്ലിക സുകുമാരൻ എപ്പോഴും ഓരോന്ന് തുറന്ന് പറയാറുണ്ട്, മക്കളെ കുറിച്ചും ഭർത്താവിനെ കുറിച്ചും മരുമക്കളെ കുറിച്ചുമെല്ലാം മല്ലിക മിക്കപ്പോഴും സംസാരിക്കാറുണ്ട്, അതുപോലെ മോഹന്‍ലാലുമായും മമ്മൂട്ടിയുമായും വളരെ അടുത്ത ബന്ധമുള്ളവരായിരുന്നു സുകുമാരനും, മല്ലികയും, ഇതിനുമുമ്പ് മല്ലിക മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയും സുകുമാരനായും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു, എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റ് ചിത്രം പടയോട്ടത്തില്‍ കമ്മാരന് എന്ന കഥാപാത്രം ആദ്യം തേടിയെത്തിയത് സുകുമാരനെയാണ്. എന്നാല്‍ സുകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് ആ വേഷം മമ്മൂട്ടിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മല്ലിക പറയുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു, മമ്മൂട്ടി സുകുവേട്ടനെ കുറിച്ച് വളരെ മനോഹരമായിട്ട് മാധ്യമങ്ങളിൽ വരെ എഴുതിയിട്ടുള്ള ആളാണ്.
അത്ര അടുപ്പമായിരുന്നു അവർ തമ്മിൽ, നവോദയ അപ്പച്ചനായിരുന്നു പടയോട്ടത്തിന്റെ നിര്‍മാണം. വൻ താര നിര അണിനിരന്ന ചിത്രത്തിൽ കമ്മാരന് എന്ന കഥാപാത്രം ചെയ്യാൻ അപ്പച്ചൻ ആദ്യം സമീപിച്ചത് സുകുമാരനെ ആയിരുന്നു, അപ്പോൾ സുകുമാരന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ‘എന്റെ അപ്പച്ചാ, ഞാന്‍ ഈ കുടുമയൊക്കെ കെട്ടിയാല്‍ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല നല്ല സുന്ദരനൊരു പയ്യന് വന്നിട്ടുണ്ട്. അവനെ വിളിക്ക്.’ അങ്ങനെ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞ് കൊടുത്തത്. സുകുവേട്ടന് മരിക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു.

അവന്റെ ഉള്ളിലൊരു സ്നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാൻ അറിയില്ല എന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു എന്നാണ് മല്ലിക പറയുന്നത്. ആ ഒരു സ്നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്, അമ്മ താരസംഘടനയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സംഘടനാംഗങ്ങളെ ഒന്നിച്ചു നിര്‍ത്തിയതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്ന് മല്ലിക ഓര്‍ക്കുന്നു. ഈ അവസരത്തില്‍ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമര്‍ശിച്ചപ്പോഴും അതില്‍ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെയെന്ന് മല്ലിക. ആരെയും സുഖിപ്പിക്കാന്‍ മമ്മൂട്ടിക്കറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ആളാണ് മമ്മൂട്ടിയെന്ന് മല്ലിക പറയുന്നു.
അതുപോലെ കഴിഞ്ഞ ദിവസം മല്ലികയുടെ പിറന്നാൾ ആയിരുന്നു, ആ ദിവസത്തിൽ പൃഥ്വി അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. അച്ഛൻ ഉണ്ടായിരുന്ന സമയത്തും അമ്മയാണ് ഞങ്ങളെ നോക്കിയിരുന്നത്. അച്ഛൻ എപ്പോഴും തിരക്കുകൾ ആയിരുന്നു, അപ്പോഴും ഞങ്ങളുടെ ഒരു കാര്യങ്ങൾക്കും കുറവ് വരാതെ അമ്മ ഒപ്പമുണ്ടായിരുന്നു. ഇന്ന് നിങ്ങൾ പൃഥ്വിക്കും ഇന്ദ്രനും എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അമ്മയുടേയും അച്ഛന്റേയും ഗുണങ്ങളാണ്. പക്ഷെ എന്റെയും ചേട്ടന്റെയും നേട്ടങ്ങളൊക്കെ കാണാന്‍ അച്ഛന് കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ആഗഹിച്ചിരുന്നു എന്നും പൃഥ്വി പറയുന്നു.
Leave a Reply