ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തില്‍ ! നിങ്ങളുടെ പിന്തുണ വേണം ! ആദ്യമായി ദിലീപ് പറയുന്നു !!

മലയാളികളുടെ ജനപ്രിയ നടൻ ദിലീപ്, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ദിലീപ് എന്ന നടൻ അനായാസം കൈകാര്യം ചെയ്ത അവസമരനീയമായി മാറ്റിയ എത്രയോ കഥാപാത്രങ്ങൾ നമ്മൾ ഇന്നും നമ്മൾ മലയാളികൾ  വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. ദിലീപ് എന്നും ഒരു നടന്ന വിസ്മയമാണ്, പക്ഷെ വ്യക്തിപരമായ ചില കാര്യങ്ങൾ കൊണ്ട് ദിലീപ് ഒരുപാട് വിവാദങ്ങൾ ഏറ്റുവാങ്ങിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള വേർപിരിയലിന് ശേഷം മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ടതും അതിൽ കുറ്റാരോപിതനായ ദിലീപ് മാറുകയും തുടർന്ന് 90 ദിവസം ദിലീപ് അഴിക്കുള്ളിൽ ആയിരുന്നു.

ഈ കേസില്‍ ഇപ്പോഴും വിചാരണ നേരിടുന്ന ദിലീപ് പൊതു പരിപാടികളില്‍ പങ്കെടുക്കുകയോ കേസുമായി ബന്ധപ്പെട്ട നിലപാട് വിശദീകരണങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല. ഇത് ആദ്യമായിട്ടാണ് നടനിൽ നിന്നും ഇത്തരമൊരു പ്രതികരണത്തിന്റെ    പ്രസക്തി കൂടുകയാണ്. ‘താന്‍ നീതിക്കുവേണ്ടിയുള്ള യുദ്ധത്തിലാണെന്നും തന്നോടൊപ്പം എന്നും നിലകൊണ്ടത് നാട്ടുകാരാണെന്നും നടന്‍ ദിലീപ് വിശദീകരിക്കുന്നു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോയും തീം സോങ്ങും പുറത്തിറക്കുകയായിരുന്നു ദിലീപ്.

ഇപ്പോഴും  വിവാദങ്ങളിൽ വട്ടം ചുറ്റുന്ന ദിലീപിന്  ആലുവയില്‍ രാഷ്ട്രീയത്തിന് അതീതമായ സ്വാധീനംഉണ്ടെന്നുള്ളതിന് തെളിവാണ് ഈ ചടങ്ങിലേക്കുള്ള ക്ഷണവും. കോണ്‍ഗ്രസാണ് ആലുവ നഗരസഭ ഭരിക്കുന്നത്. ദിലീപ് പഴയൊരു കോണ്‍ഗ്രസുകാരന്‍ കൂടിയാണ്. ഈ സാഹചര്യത്തില്‍ എല്ലാമാണ് ആലുവയിലെ പ്രമുഖനായ ദിലീപ് ചടങ്ങിനെത്തിയത്. കേസും കൂട്ടവുമായി നനടക്കുമ്പോഴും സാമൂഹിക ഇടപെടലുകള്‍ ദിലീപ് ഇപ്പോഴും നടത്താറുണ്ട്. ഇതിനുള്ള അംഗീകാരമായി കൂടിയാണ് ചടങ്ങിലേക്ക് ദിലീപിനെ ക്ഷണിച്ചത്.

എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ ചേർത്ത് നിർത്തിയത് തന്റെ സ്വന്തം നാടാണെന്നും, അതൊരിക്കലൂം മറക്കില്ലന്നും ദിലീപ് പറയുന്നു. ആലുവ നഗരസഭയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസൊന്നും സ്വന്തം നാട്ടില്‍ ദിലീപിന് ഒരു കോട്ടവും ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ പരിപാടി. കരുതലുകള്‍ എടുത്താണ് നാട്ടുകാരോട് ദിലീപ് നിലപാട് വിശദീകരിക്കുന്നത്. അപ്പോഴും കേസില്‍ ജയം ഉറപ്പെന്ന ആത്മവിശ്വാസം ദിലീപ് പ്രകടിപ്പിക്കുകയാണ്.

നടി ആക്രമിക്കപെട്ട കേസിനെ കുറിച്ച് നേരിട്ട് ഒന്നും പറയാതെയായിരുന്നു ദിലീപിന്റെ പരാമർശം, നടന്റെ വാക്കുകൾ ഇങ്ങനെ,’ഞാനിപ്പോള്‍ നേരിടുന്ന പ്രശ്നമെന്താണെന്ന് നിങ്ങൾക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച്‌ വിലമതിക്കാനാവാത്തതാണ്.

ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’ എന്നും ദിലീപ്  പറയുന്നു. ആലുവയിലെ പരിപാടിയോടെ താന്‍ ഇനി പൊതു വേദികളില്‍ നിറയുമെന്ന സൂചനയാണ് ദിലീപ് നല്‍കുന്നത്. കേസില്‍ അനുകൂല വിധിയുണ്ടായാല്‍ താര സംഘടനയായ അമ്മയിലേക്കും ദിലീപ് തിരിച്ചെത്തും എന്നതിൽ ഒരു സംശയവുമില്ല.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *