ഇങ്ങനെയൊന്നും ഒരു ഹീറോയും ഒരാളെയും സഹായിക്കില്ല ! മമ്മൂട്ടിയെ കുറിച്ച് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധയകാൻ പറയുന്നു !

മമ്മൂട്ടി എന്ന നടൻ ഇതിനോടകം ഒരുപാട് ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു, അദ്ദേഹത്തെ കുറിച്ച് എപ്പോഴും പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്, കാഴ്ചയിൽ അദ്ദേഹം ഒരു പരുക്കനായ തൊട്ടിന്നുമെങ്കിലും ഒരുപാട് നന്മയുള്ള ആളാണ് എന്ന് അടുത്തറിയാവുന്നവരും അനുഭവസ്ഥരും പറയുന്നു, അത്തരത്തിൽ ഇപ്പോൾ തമിഴിലെ വളരെ പ്രശസ്ത ഹിറ്റ് സംവിധയകാൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി വളരെ ഈഗോയിസ്റ്റുമാണ് എന്നാൽ അതുപോലെ മമ്മൂട്ടി സാര്‍ വളരെ ജെനുവിനാണ്, പറയുന്നത് വേറെ ആരുമല്ല തമിഴിലെ പ്രശസ്ത സംവിധായകന്‍ ആര്‍ കെ ശെല്‍വമണിയാണ്. മമ്മൂട്ടിയുടെ ‘മക്കള്‍ ആട്ചി’, ‘അരസിയല്‍’ എന്നീ സിനിമകളുടെ സംവിധായകനാണ് ശെല്‍വമണി. മക്കള്‍ ആട്ചിയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായുണ്ടായ നീരസവും തുടര്‍ന്ന് അദ്ദേഹം തന്നെ സഹായിച്ചതിനെ കുറിച്ചുമാണ് ശെല്‍വമണി പറയുന്നത്.

ശെല്‍വമണിയുടെ വാക്കുകൾ ഇങ്ങനെ, മക്കള്‍ ആട്ചി എന്ന സിനിമ ആദ്യം രണ്ടുദിവസം ഞാന്‍ അദ്ദേഹത്തെ വച്ച് ഷൂട്ടുചെയ്തു. മൂന്നാമത്തെ ദിവസം ഞാന്‍ നിര്‍മ്മാതാവിനോട് പറഞ്ഞു എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. അതുപോലെ മമ്മൂട്ടിയും നിര്‍മ്മാതാവിനെ വിളിച്ചുപറഞ്ഞു, ഈ സംവിധായകന്റെ പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന്. അതിന് ശേഷം ഒരു എട്ടുമാസം ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു, അത് കഴിഞ്ഞാണ് വീണ്ടും ഷൂട്ടിംഗ് പുനരാരംഭിച്ചത്.

എന്നാൽ ഇതേ മമ്മൂട്ടി തന്നെയാണ് പിന്നീടൊരിക്കല്‍, ഞാന്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി നിൽക്കുന്ന ഒരു സമയത്ത്, എനിക്ക് പടമില്ലാതെ ഇരിക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തിനെ കണ്ട്  ഒരു കഥ പറഞ്ഞു. ആ കഥ കേട്ട് അദ്ദേഹത്തിന് അത് ഇഷ്ടമായി, ഓകെ പറഞ്ഞു. അഡ്വാന്‍സ് നല്‍കുന്ന കാര്യം പറഞ്ഞപ്പോള്‍ ‘വേണ്ട ശെല്‍വമണി, ഇപ്പോള്‍ എനിക്ക് അഡ്വാന്‍സ് നല്‍കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അത് ഇപ്പോൾ വേണ്ട  പിന്നീട് വാങ്ങാം’ എന്ന് അദ്ദേഹം പറഞ്ഞു. അത് ആ മനുഷ്യൻ എന്റെ അപ്പോഴത്തെ അവസ്ഥ മനസിലാക്കിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

പണം സംബന്ധിച്ച വിഷയത്തില്‍ അദ്ദേഹം എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. അക്കാര്യത്തില്‍ അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. സത്യത്തിൽ ആ പടം എന്റെ നിലനിൽപ്പ് തന്നെയായിരുന്നു. എന്റെ മോശം അവസ്ഥ മനസിലാക്കിയ അദ്ദേഹം തന്നെ കേരളത്തില്‍ സെന്‍ട്രല്‍ പിക്‌ചേഴ്സ് വിജയകുമാറിനെ വിളിച്ച് എനിക്ക് 40 ലക്ഷം രൂപം പണം വാങ്ങിത്തരികയും ചെയ്തു. ഞാന്‍ ചെയ്ത മക്കള്‍ ആട്ചി അവരാണ് വിതരണം ചെയ്തതെങ്കിലും അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല.  ഇപ്പോള്‍ തന്നെ നിങ്ങൾ ശെൽവമണിക്ക് പറഞ്ഞ പണം  കൊടുക്കണം എന്നും ഇതേപ്പറ്റി നമ്മള്‍ തമ്മില്‍ പിന്നീട് സംസാരിക്കാമെന്നും മമ്മൂട്ടി വിജയകുമാറിനെ വിളിച്ച് പറയുകയായിരുന്നു.

ശേഷം അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങൾ ആ പണം വച്ച് പടം തുടങ്ങാനും തന്റെ ശമ്പളം പടം കഴിഞ്ഞതിന് ശേഷം തന്നാല്‍ മതിയെന്നും മമ്മൂട്ടി സാര്‍ പറഞ്ഞു. എനിക്ക് ഫൈനാന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കിയാണ് മമ്മൂട്ടി സാര്‍ അങ്ങനെ ചെയ്തത്. ഒരു ഹീറോയും ഇത്രയും റിസ്ക്ക് എടുത്ത് ഇങ്ങനെയൊന്നും ഒരാളെയും സഹായിക്കില്ല,  അദ്ദേഹം വലിയവനാണ് എന്നും ശെല്‍വമണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *