
ആ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോൾ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് തോന്നിയിരുന്നു ! പൃഥ്വിരാജ് തുറന്ന് പറയുന്നു !
മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള യുവ താരമാണ് പൃഥ്വിരാജ്. ഇന്ന് ഒരു നടൻ എന്ന ലേബലിൽ നിന്നും മാറി സംവിധായകൻ എന്ന നിലയിൽ ഏറെ പ്രശസ്തനായി മാറിയിരിക്കുകയാണ്, ഒപ്പം ഒരു നിർമാതാവ്, ഡിസ്ട്രിബൂട്ടറൂമാണ് പൃഥ്വി. പലപ്പോഴും പല തുറന്ന് പറച്ചിലുകൾ കൊണ്ട് ഏവരെയും ഞെട്ടിപ്പിച്ചുള്ള ആളാണ് പൃഥ്വി, തന്റെ അഭിപ്രായങ്ങൾ പലപ്പോഴും മുഖം നോക്കാതെ വിളിച്ചുപറയുന്ന പൃഥ്വി മിക്കപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.
തനറെ സിനിമ ജീവിതത്തെ കുറിച്ച് ഇപ്പോൾ പൃഥ്വി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. താൻ സിനിമയിൽ ഒരിക്കലൂം ആഗ്രഹിച്ച് എത്തിയതല്ല, പക്ഷെ അതുകൊണ്ട് ഒരിക്കലൂം സിനിമയോട് ഒരിക്കലും ഇഷ്ട കുറവ് ഉണ്ടായിട്ടില്ല, ഒരു സിനിമയ്ക്ക് വേണ്ടിയും ഇത് മതി എന്ന് കരുതി നിന്നിട്ടില്ല. 2002 ല്‍ സിനിമയിലെത്തിയ പൃഥ്വി ഇതിനോടകം നൂറില്‍ അധികം സിനിമകളുടെ ഭാഗമായിട്ടുണ്ടാവും. എന്നാല്‍ ഒരിക്കല്‍ പോലും, ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞ ശേഷം, ഈ സിനിമ ഇത്രയും ആത്മാര്‍ത്ഥമായി ചെയ്താല്‍ മതി എന്ന് ഒരിക്കലൂം കരുതിയിട്ടില്ല. എന്നും എല്ലാ ചിത്രങ്ങൾക്കും പരമാവധി നല്കാന് മാത്രമേ ശ്രമിച്ചിട്ടുള്ളൂ.
പക്ഷെ ചില സിനിമകൾ ചെയ്യുമ്പോള്‍ നിര്‍ത്തി പോയാലോ എന്ന് തോന്നിയിട്ടുണ്ട് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു, അതിനു കാരണമുണ്ട്, സിനിമ എന്നോട് പറഞ്ഞിതിലും നേരെ വിപരീതമായിട്ടാണ് ചിത്രീകരണം എന്നത് സെറ്റില്‍ എത്തുമ്പോഴാണ് മനസ്സിലാവുന്നത്. അപ്പോള്‍ ഒരു നിമിഷം സ്വാഭാവികമായും ചിന്തിച്ചുപോവും, നിര്‍ത്തിയിട്ട് പോയാലോ എന്ന്. എന്നാല്‍ ഞാൻ അങ്ങനെ ചെയ്തില്ല കാരണം എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു.

കൂടാതെ ഇന്ന് നിങ്ങൾ പൃഥ്വിക്കും ഇന്ദ്രനും എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അമ്മയുടേയും അച്ഛന്റേയും ഗുണങ്ങളാണെന്നും. പക്ഷെ എന്റെയും ചേട്ടന്റെയും നേട്ടങ്ങളൊക്കെ കാണാന്‍ അച്ഛന് കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു, ദുൽഖർ മമ്മൂക്കക്ക് വലിയ സമ്മാനങ്ങളൊല്ലേ വാങ്ങി കൊടുത്ത് സന്തോഷിപ്പിക്കുന്ന കാണുമ്പോൾ എനിക്ക് അത് ഷാദിക്കുന്നില്ലല്ലോ എന്ന് ഓർത്ത് പലപ്പോഴും വേദനിച്ചിട്ടുണ്ട്.
അതുപോലെ സമൂഹ മാധ്യമങ്ങളിലെ തനിക്കെതിരെയുള്ള വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല എന്നും, അതൊന്നും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വി പറയുന്നു. എന്നാൽ നടന്റെ ഈ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുമ്പോൾ ആ സിനിയമം ഏതായിരിക്കുമെന്ന ആലോചനയിലാണ് ആരാധകർ. പൃഥ്വിരാജ് നായകനായോ എത്തുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, ജന ഗണ മന എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടരിക്കുകയാണ്. അതുപോലെ പൃഥ്വി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബ്രോ ഡാഡി റിലീസിനൊരുങ്ങുകയാണ്.
Leave a Reply