അഡ്ജസ്റ്റ് ചെയ്യാൻ താനാരാ ! നമ്മൾ തമ്മിൽ വേറെ വല്ല ബന്ധവും ഉണ്ടോ ! പൊട്ടിത്തെറിച്ച് മമ്മൂട്ടി ! താൻ ആരുവാ എന്ന് ശ്രീകുമാറും !

മലയാള സിനിമ ചരിത്രത്തിൽ മമ്മൂട്ടിയുടെ സ്ഥാനം അത് എന്നും ഒരുപടി മുകളിൽ തന്നെ ആയിരിക്കും, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംവിധയകനായ പി ശ്രീകുമാർ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ കയ്യും തലയും പുറത്തിടരുത് എന്ന സിനിമയിൽ നായകനായി മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിക്കാൻ വേണ്ടി ചെന്നൈയിലെ ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി, അവിടെ ചെന്നപ്പോൾ പല പ്രമുഖരും പുള്ളിയുടെ ചുറ്റുമുണ്ട്.

ഞാൻ അടുത്ത് ചെന്ന് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ട് ഒന്ന് അങ്ങോട്ട് മാറി  നിൽക്കാമെന്ന്, അങ്ങനെ ഞാൻ ഒരുപാട് നേരെമായി മാറി നിൽക്കുകയാണ് മമ്മൂട്ടി ഇപ്പോൾ വരുമെന്നും പറഞ്ഞ്, പക്ഷെ മുക്കാൽ മണിക്കൂർ ആയിട്ടും വരുന്നില്ല, ഞാൻ അവിടെ തന്നെ നിന്നു, പിന്നെയും കുറെ കഴിഞ്ഞപ്പോൾ പുള്ളി വന്നു, എന്നിട്ട് പറഞ്ഞു സോറി, ഞാൻ കുറച്ച് താമസിച്ചു, അവിടുന്ന് പെട്ടന്ന് എഴുനേറ്റ് വരാൻ പറ്റില്ല, അവരൊക്കെ ഇൻഡസ്ട്രിയെ ഭരിക്കുന്ന ആൾക്കാരാണ്, ശേഷം എന്താണ് പറയാനുള്ളത് എന്ന് എന്നോട് ചോദിച്ചു.

ഞാൻ പറഞ്ഞു ഈ വരുന്ന സെപ്റ്റംബറിൽ ഞാൻ ഒരു പടം ചെയ്യാൻ ആഗ്രഹിക്കുന്നു..തോപ്പിൽ ഭാസിയാണ് തിരക്കഥ..’കയ്യും തലയും പുറത്തിടരുത്’ എന്നാണ് സിനിമയുടെ പേര്..താങ്കൾ അതിൽ വന്നൊന്ന് അഭിനയിക്കണം..അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോൾ ഞങ്ങൾ വന്നിരിക്കുന്നത്’  എന്ന് പറഞ്ഞപ്പോൾ പറഞ്ഞ് അയ്യോ അത് പറ്റില്ല, ആ മാസം ഒട്ടും പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഞങ്ങൾക്ക് ഒരു ആറു ദിവസം മതി .അതിനിടയിൽ ഞങ്ങൾ എല്ലാം ശരിയാക്കിക്കൊള്ളാം എന്ന്..

പക്ഷെ അദ്ദേഹം പറഞ്ഞു ഒരു രക്ഷയുമില്ല, കുറെ സമയം ഞങൾ രണ്ടുപേരും നിശബ്ദരായി, അവസാനം ഞാൻ ചോദിച്ചു, ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലേ എന്ന്, ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. ‘അഡ്ജസ്റ്റ് ചെയ്യാൻ താനാരാ എന്റെ കൂടെ പഠിച്ചവനോ, അതോ എന്റെ സ്വജാതിക്കാരനോ. അതോ നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ, എന്ന് ഇതുകേട്ടതും ഞാൻ ആകെ ഇളിഭ്യനായി പോയി.

കുറച്ച് നേരത്തെ മൗനത്തിന് ശേഷം മമ്മൂട്ടി വീണ്ടും എന്നോട് പറഞ്ഞു ‘ആ ഒരു കാര്യം ചെയ്യ്, അടുത്ത സെപ്റ്റംബറിൽ പടം ചാർട്ട് ചെയ്‌തോ. ഞാൻ ഡേറ്റ് തരാം’ ഞാൻ ഉടനെ, മമ്മൂട്ടിയോട് പറഞ്ഞു അടുത്ത സെപ്റ്റംബറിൽ എന്റെ പടത്തിൽ വന്നഭിനയിക്കാം എന്ന് പറയാൻ താനാരാ.. എന്റെ ബാല്യകാലസുഹൃത്തോ അതോ എന്റെ സ്വജാതിയോ, അതോ വേറെ വല്ല ബന്ധവുമുണ്ടോ’, മമ്മൂട്ടി എന്നോട് പറഞ്ഞത് മുഴുവൻ അതേ നാണയത്തിൽ ഞാനും  തിരിച്ച് പറഞ്ഞു. ഇത് കേട്ടതും മമ്മൂട്ടി ആകെ സ്റ്റാക്കായി.

എന്റെ ഒപ്പമുടിനായിരുന്ന ആൾ പെട്ടന്ന് എന്നെ കയറി പിടിച്ചു മാറ്റി കൊണ്ടുപോയി, എനിക്ക് എന്നിട്ടും കലി തീരുന്നില്ല, അയാളെ കുറച്ചും കൂടി പറയണം എന്നുണ്ടായിരുന്നു എന്നും ശ്രീകുമാർ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *