
കുണ്ടറയില്‍ സ്വയം പ്രഖ്യാപിത ‘ദേവി’ ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ച് കൈക്കലാക്കിയത് അരക്കോടി ! പരാതിയുമായി വീട്ടമ്മ !
മലയാളികൾ ഇപ്പോഴും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ പിന്തുടരുന്നുണ്ട് എന്നത് അവിശ്വസിനീയമാണ്, എത്രയോ തട്ടിപ്പ് കഥകളാണ് ഇത്തരത്തിൽ നമ്മൾ കേൾക്കുന്നത്, എങ്കിലും വീണ്ടും ഇത്തരത്തിൽ സംഭവങ്ങൾക്ക് ഒരു കുറവുമില്ല എന്നതാണ് സത്യം, ഇപ്പോഴിതാ ഇത്തരത്തിൽ മറ്റൊരു വാർത്ത കൂടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം നടക്കുന്നത് കൊല്ലം കുണ്ടറയിലാണ്.
ദിവ്യ ശക്തിയുണ്ടെന്ന് ധരിപ്പിച്ചും ഭീ ഷണിപ്പെടുത്തിയും ആൾദൈവം വീട്ടമ്മയിൽ നിന്നും കവർന്നത് ലക്ഷങ്ങളാണ്. ക്ഷേത്രവും ആനക്കൊട്ടിലും പണിയുന്നതിനു, കാറും ആഭരണങ്ങളും വാങ്ങുന്നതിനാണ് ഈ പണം ആൾദൈവം ഉപയോഗിച്ചത് എന്നാണ് നിഗമനം. 54 ലക്ഷം രൂപയാണ് ഇത്തരത്തിൽ ത ട്ടി യെടുത്തത്. നടുവ് വേദനക്ക് പരിഹാരം തേടിയാണ് വീട്ടമ്മ ആൾ ദൈവത്തെ സമീപിച്ചത്.
സാധുവായ വീട്ടമ്മ ഇവരുടെ വലയിൽ വീഴുകയും, തനിക്ക് ശക്തി ഉണ്ടെന്ന് അവരെ ബോധ്യത്തെടുത്തുകയും തുടർന്ന് പലപ്പോഴായി ഭീഷ ണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്തു, മാമ്പുഴ ആലുംമൂട് ചരുവിള പുത്തന്‍വീട്ടില്‍ തുഷാര, പിതാവ് ഇളമ്പള്ളൂർ പഞ്ചായത്ത് അംഗമായ ശ്രീധരന്‍, തുഷാരയുടെ സഹോദരി തപസ്യ, സഹായിയായ കൃഷ്ണരാജ് എന്നിവര്‍ക്കെതിരേയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
പാരാതിക്കാരിയായ വീട്ടമ്മ കൊല്ലം കടപ്പാക്കട സ്വദേശിയാണ്. ഇവരുടെ പരാതിയിൽ അര കോടിയിലേറെ രൂപയാണ് ഇവർ തട്ടിയെടുത്തത് എന്നാണ്. ആദ്യം ക്ഷേത്രവും ആനക്കൊട്ടിലും പണിയുന്നതിനും കാറും ആഭരണങ്ങളും വാങ്ങുന്നതിനും ലക്ഷങ്ങള്‍ വാങ്ങിയെടുത്തു, ആദ്യം പണം വാങ്ങിയത് തിരിച്ചു തരാം എന്ന ഉറപ്പിലായിരുന്നു, എന്നാൽ പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്. വീട്ടമ്മയുടെ ആലപ്പുഴയിലെ കുടുംബ വിഹിതം വിറ്റതില്‍ നിന്ന് പത്തുലക്ഷം വാങ്ങി.

ഈ തുക ഉപയോഗിച്ച് മധുരയിൽ പോയി സ്വർണാഭരണങ്ങൾ വാങ്ങി, ‘ദേവി’ ധരിച്ചശേഷം തിരികെ നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് അത് ‘ദേവി’തന്നെ എടുത്തു.
തിരികെ ചോദിച്ചപ്പോള്‍ ദേവീകോപം ഉണ്ടാകുമെന്നു പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. പതിവായി മധുരയിൽ പോകാനായി ദേവി ഇവരെക്കൊണ്ട് പുതിയ കാർ വാങ്ങിപ്പിച്ചു. ശേഷം മധുരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളിന്‍റെ ശാഖ കൊല്ലത്തു തുടങ്ങാന്‍ പത്തുലക്ഷം ഷെയര്‍ മുടക്കിച്ചു.
പിന്നീട് മധുരയിൽ പോയി സ്ഥിരതാമസമാക്കാം വീട്ടമ്മയുടെ ഇവിടുത്തെ വസ്തുക്കൾ വിൽക്കാൻ ഇവർ ആവശ്യപ്പെട്ടു, ഇത്തരത്തില്‍ 54 ലക്ഷത്തോളം രൂപ കൈക്കലാക്കി. പിന്നീട് ഇവർ താമസിക്കുന്ന വീടും വസ്തുവും വിൽക്കാൻ ആവിശ്യപ്പെട്ട് ഭീ ഷ ണിപ്പെടുത്തുകയായിരുന്നു, കൂടാതെ ഉപ ദ്രവവും ആരംഭിച്ചതോടെ വീട്ടമ്മ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
കൂടാതെ ദേവി വീട്ടമ്മയുടെ തലയിൽ തേങ്ങാകൊണ്ട് അടിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്. പോലീസിൽ പരത്തി നൽകുമെന്ന് ഇവർ പറഞ്ഞതോടെ ഗുണ്ടകളെ വിട്ട് ആക്രമിക്കാനും ശ്രമം നടത്തിയതായി പരാതിയില്‍ പറയുന്നു. വീട്ടമ്മയും ഭര്‍ത്താവും പരാതിയുമായി കുണ്ടറ പോലിസിനെ സമീപിച്ചെങ്കിലും അവർ കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതിനല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി കൊല്ലം ഈസ്റ്റ് സി.ഐ അറിയിച്ചു.
Leave a Reply