
അച്ഛനില്ലാതെ ഞാൻ വളർത്തിയ ആൺ മക്കൾ കൊണ്ടു വരുന്ന ഭാര്യമാർ എന്നെ സ്നേഹിക്കുമോ എന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു ! മല്ലിക പറയുന്നു !
മല്ലിക സുകുമാരൻ എപ്പോഴും തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്, അത്തരത്തിൽ മല്ലിക പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്, രണ്ടു മക്കളും ഇന്ന് സിനിമ രംഗത്ത് വളരെ തിരക്കുള്ളവരാണ്, മല്ലികയുടെ വാക്കുകൾ, ഇന്ദ്രനും രാജുവും അവരുടെ പങ്കാളികളെ അവർ തന്നെ കണ്ടുപിടിച്ചതാണ്, അച്ഛനില്ലാതെ ഞാൻ വളർത്തി വലുതാക്കിയ ആൺ മക്കൾ കൊണ്ടു വരുന്ന ഭാര്യമാർ എന്നെ സ്നേഹിക്കുമോ എന്ന ആശങ്ക ഏതൊരു അമ്മയെപോലെയും എനിക്കും ഉണ്ടായിരുന്നു.
ഇന്ദ്രൻ എന്നോട് പൂർണിമയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ അവനോട് പറഞ്ഞത് ആദ്യം പഠിത്തം, അത് പൂർത്തിയാക്കിയിട്ട് അത് കഴിഞ്ഞു ജോലി നേടിയിട്ടു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. ഇന്ദ്രൻ ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് വിവാഹം നടത്തിയത്. ആ കാര്യത്തിൽ ഈശ്വരൻ എന്നെ അനുഗ്രഹിച്ചു, പൂർണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനെക്കാൾ എന്നെയും രാജുവിനെയും ശ്രദ്ധിച്ചു.

രാജുവിന് ഒരു പ്രത്യേക സ്വഭാവമാണ്, അവൻ ഒരു കാര്യങ്ങൾക്കും ആരെയും ആശ്രയിക്കാറില്ല, രാജു സിനിമയിലെത്തിയ ശേഷം അവൻ എടുക്കുന്ന നിലപാടുകൾ കാരണവും അവനോടൊപ്പം അഭിനയിക്കുന്ന പല നടികളുമായി ബന്ധപ്പെട്ട് ഗോസിപ്പ് ചെയ്തപ്പോഴും ഞാൻ ടെൻഷൻ അടിച്ചിട്ടില്ല. കാരണം അവൻ ആരെയെങ്കിലും കെട്ടാൻ തീരുമാനിച്ചാൽ അത് അമ്മയെ അറിയിക്കും. ബാക്കിയെല്ലാം സിനിമാക്കഥയായി കരുതിയാൽ മതി എന്ന അവന്റെ വാക്ക് എനിക്കു വിശ്വാസമായിരുന്നു. ഒടുവിൽ സുപ്രിയയെ ഇഷ്ടമാണെന്ന് അവൻ അറിയിച്ചു. ഞങ്ങൾ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ കുറച്ചു മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാൻ മനസിലാക്കി ബുദ്ധിപൂർവം പെരുമാറി എന്നും മല്ലിക പറയുന്നു.
പൃഥ്വിരാജ് സിനിമ രംഗത്ത് സജീവമായിരുന്ന സമയത്ത് ഒരുപാട് നാസിമാരുടെ പേര് ചേർത്ത് നടൻ ഗോസിപ്പുകൾ നേരിട്ടിരുന്നു. അതിൽ പ്രധാനമായും നടി സംവൃത സുനിലിന്റെ പേരായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ ചോദ്യം സംവൃതയോട് അവതാരകൻ ചോദിച്ചിരുന്നു, അതിന് സംവൃതയുടെ മറുപടി ഇങ്ങനെ ആയിരുന്നു, പൊട്ടി ചിരിച്ചുകൊണ്ട് ‘എന്റെ ദൈവമേ’ എന്ന് പറയുകയായിരുന്നു സംവൃത. സിനിമയിൽ തനറെ ഏറ്റവും അടുത്ത മൂന്ന് സുഹൃത്തുക്കളിൽ ഒരാളാണ് പൃഥ്വി, പിന്നെ ജയസൂര്യയും ഇന്ദ്രേട്ടനും, ഇപ്പോൾ വിദേശത്ത് സെറ്റിൽ ചെയ്തിരിക്കുന്ന താൻ എപ്പോൾ നാട്ടിൽ വന്നാലും ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ടെന്നും കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ് എന്നും സംവൃത പറയുന്നു.
Leave a Reply