
ക്ഷുഭിതയായി അമൃതയുടെ മകൾ ! പാപ്പുവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ വിഷമിക്കുന്ന അമൃത ! വീഡിയോ വൈറൽ !
മലയാളികളുടെ ഇഷ്ട ഗായകരിൽ ഒരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ നമ്മയുടെ ഉള്ളിൽ സ്ഥാനം നേടിയ അമൃത പിന്നീട് നടൻ ബാലയുമായുള്ള വിവാഹ ശേഷം അമൃത കൂടുതൽ ജനപ്രിയയാകുകയായിരുന്നു. ഇവർക്ക് അവന്തികയെന്ന ഒരു മകളുമുണ്ട്, പക്ഷെ ഏവരെയും വിഷമിപ്പിച്ചുകൊണ്ട് ഇവർ വിവാഹ ജീവിതം വേർപിരിയുകയായിരുന്നു, മകൾ അമ്മ അമൃതയുടെ ഒപ്പമാണ് താമസം. ബാല അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. മകളുടെ ഓരോ വിശേഷങ്ങളും അമൃത ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പാപ്പുവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് തന്നെയുണ്ട്. പപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ ലോക്ക്ഡൌൺ നാളുകളിൽ ആരംഭിച്ചതാണ് ഈ യൂട്യൂബ് വ്ലോഗ്. പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ അമൃത പങ്കുവെച്ച വിഡിയോയിൽ പാപ്പു ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് സങ്കടം സഹിക്കാൻ കഴിയാതെ വിതുമ്പുന്ന പാപ്പുവിനേയാണ് കാണാൻ സാധിക്കുന്നത്.
ഒപ്പം വിഡിയോയിൽ താര പുത്രി വളരെ ക്ഷുഭിതയായിട്ടാണ് കാണാൻ സാധിക്കുന്നത്. ശേഷം അമ്മയായ അമൃതയോട് ഒന്നിന് പുറകെ ഒന്നായിട്ട് ഓരോ ചോദ്യങ്ങളാണ് പാപ്പു ചോദിക്കുന്നത്. എല്ലാത്തിനും അമൃത വളരെ ക്ഷമയോട് കൂടി തന്നെ ഉത്തരങ്ങളും നൽകുന്നു. വീടിനുള്ളിൽ വച്ച് തന്നെ ഷൂട്ട് ചെയ്ത വീഡിയോയാണിത്. വീട്ടിലെ ഫർണിച്ചറുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പാപ്പു ചോദ്യങ്ങൾ ആരംഭിക്കുന്നത്.അലമാരയും മറ്റും എന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണ് പാപ്പു അമ്മയോട് ചോദിക്കുന്നത്, ഓരോന്നും തടികൊണ്ടാണ് ഉണ്ടാക്കിയിട്ടുളളത് എന്ന് അമൃത മറുപടി നൽകുന്നു.
എന്നാൽ ഇതേ ചോദ്യങ്ങൾ അവന്തിക നിർത്തുന്നില്ല വീണ്ടും ചോദിച്ച് ഒടുവിൽ അമൃതയുടെ ഉത്തരങ്ങൾ കേട്ട പാപ്പു പറയുന്നത് പ്രകൃതിയല്ലേ മനുഷ്യന് എല്ലാം നൽകുന്നത്, പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ട് എന്തിനാണ് മനുഷ്യൻ മരംമുറി പോലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നാണ് പാപ്പുവിന്റെ ചോദ്യം. ഇങ്ങനെ ചെയുന്നത് പ്രധാന മന്ത്രിയോട് പറയണം എന്ന് പറഞ്ഞുകൊണ്ട് തൊണ്ടയിടറി വിതുമ്പുന്ന പപ്പുവിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന അമൃതയുടെ കൈകൾ വീഡിയോയിലേക്ക് കടന്നു വരുന്നു.
ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അമൃത കുറിച്ചത് ഇങ്ങനെ, ഇതൊക്കെ കാണുമ്പോൾ ഞെട്ടൽ അനുഭവപ്പെടുന്നു എങ്കിലും പുതു തലമുറ വളർന്നു വരുന്ന രീതിയിൽ സന്തോഷം തോന്നുന്നു എന്നാണ് അമൃത പറയുന്നത്. നിരവധി ആരാധകരാണ് പാപ്പുവിനെ സമാധാനിപ്പിച്ച് രംഗത്ത് എത്തുന്നത്. ഈ കുഞ്ഞ് മനസായിരുന്നു എല്ലാവർക്കും എങ്കിൽ ഈ ലോകം ഒരു സ്വർഗ്ഗമായിരുന്നു എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്, അതുപോലെ താരങ്ങളും അമൃതയുടെ വീഡിയോക്ക് കമന്റുകൾ നൽകിയിട്ടുണ്ട്, ആര്യ ബാബു, മുക്ത ജോർജ് എന്നിവർ പപ്പുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Leave a Reply