
ജീവിതത്തിലേക്ക് വീണ്ടും ആ സന്തോഷ വാർത്ത വന്നെത്തി ! ദിലീപിനും കാവ്യക്കും ആശംസകളുമായി താരങ്ങളും ആരാധകരും !
ഒരു സമയത്ത് മലയാളികൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന താര ജോഡികളാണ് കാവ്യയും ദിലീപും, ഒരു പക്ഷെ ദിലീപ് വിവാഹിതൻ ആയിരുന്നില്ല എങ്കിൽ ഇവർ ഒരുമിച്ച് കാണാൻ പ്രേക്ഷകരിൽ ചിലരെങ്കിലും ആഗ്രഹിച്ചു കാണും. കാവ്യയുടെ ആദ്യ നായകൻ ആയിരുന്നു ദിലീപ്. കാവ്യാ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്, ആ ചിത്രത്തിന് ശേഷം പിന്നീടങ്ങോട്ട് കാവ്യയുടെ സമയമായിരുന്നു. ഒരുപാട് ചിത്രങ്ങളുടെ ഭാഗമായ കാവ്യ ഏറ്റവും കൂടുതൽ നായികയായി തിളങ്ങിയതും ദിലീപിനൊപ്പമാണ്.
ആ ജോഡികൾ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിലും ഒന്നാകുകയായിരുന്നു. മലയാളക്കര ഞെട്ടിയ ഒരു വിവാഹമായിരുന്നു ഇവരുടേത്. 2016 നവംബര്‍ 25 നാണ്. കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരാവുന്നത്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ പോലും സൂചന കൊടുക്കാതെയായിരുന്നു ദിലീപും കാവ്യയും ചേര്‍ന്ന് വിവാഹത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ഒരുക്കിയത്. ഇതിന് കാരണമായി കാവ്യാ പറഞ്ഞത്, വിവാഹം രഹസ്യമാക്കി വെച്ചത് വിവാഹവാർത്ത അറിഞ്ഞ് ആളുകൾ കൂടും എന്നതുകൊണ്ടാണ് എന്നാണ്.
ഇപ്പോഴിതാ വീണ്ടും ഒരു നവംബർ 25 വന്നെത്തിയിരിക്കുകയാണ്, ദിലീപും കാവ്യയും ഒരുമിച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം. ഇവരുടെ ഫാൻസ് ഗ്രൂപ്പുകളൂം പേജുകളും ആഘോഷം നേരത്തെ തുടങ്ങി കഴിഞ്ഞു. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. 2018 ലാണ് ഇവരുടെ ജീവിതത്തിലേക്ക് മകൾ മഹാലക്ഷ്മി കടന്ന് വരുന്നത്. അന്നും ഇന്നും മകൾ മീനാക്ഷിയാണ് അച്ഛന്റെ കരുത്ത് എന്നാണ് ദിലീപ് പറയുന്നത്, വിവാഹ ശേഷം ഏവരെയും ഞെട്ടിക്കുന്ന ഒത്തൊരുമയാണ് മീനാക്ഷിയും കാവ്യയും തമ്മിൽ ഉള്ളത്. സ്വന്തം അമ്മയും മകളും പോലെ ആണെന്നാണ് ഏവരും ഇവരെ കുറിച്ച് പറയുന്നത്.

വിവാഹ ശേഷം കാവ്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു. അവർ എനിക്ക് വിവാഹ ആലോചനകൾ നോക്കുന്ന നേരത്താണ് ദിലീപേട്ടന്റെ ആലോചന വരുന്നത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും ഈ ആലോചനക്ക് എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു.
പക്ഷെ വിവാഹംതീരുമാനിച്ച് ഉറപ്പിചപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു നിർബന്ധം എന്നത് ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം അത് സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്നതായിരുന്നു. സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു.
Leave a Reply