
നവ്യയുടെ ഭർത്താവ് എവിടെ ! കുട്ടിയുടെ അച്ഛൻ എവിടെ ! വല്ലവരുടെയും ഭർത്താവിനെ കുറിച്ചറിയാൻ എന്തൊരു ശുഷ്കാന്തിയാണ് ! വിമർശിച്ചവർക്കുള്ള മറുപടി !
നമ്മുക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ, ഇഷ്ടം എന്ന ആദ്യ ചിത്രത്തിൽ കൂടി ഏവരുടെയും ഇഷ്ട നായികയായി ശേഷം നന്ദനത്തിലെ ബാലാമണിയായി ഇപ്പോഴും നമ്മൾ സ്നേഹിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യ നായർ. കഴിഞ്ഞ ദിവസം നവ്യയുടെ മകന്റെ ജന്മദിനം ആയിരുന്നു. അതിന്റെ രണ്ടു ദിവസം മുമപം നവ്യ തന്റെ സ്വപ്നം വാഹനം സ്വന്തമാക്കിയതും. അതിന്റെ ചിത്രങ്ങൾ നവ്യ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ശ്രദ്ധ നേടുന്നത് ചില കമന്റുകളാണ്. താരത്തിന്റെ ഏക മകൻ സായിയുടെ ജന്മദിനാഘോഷവും നടന്നത്. ‘എന്റെ ലോകം, എന്റെ കരുത്ത്. ജന്മദിനാശംസകൾ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാൻ. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം’ എന്നാണ് മകന്റെ ജന്മദിനത്തിൽ നവ്യ കുറിച്ചത്. മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായർ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭർത്താവ് സന്തോഷിന്റെ അസാന്നിധ്യം ഉണ്ടായിരുന്നു
അതുപോലെ നവ്യ തനറെ കാർ സ്വന്തമാക്കുമ്പോഴും സന്തോഷ് അരികിൽ ഉണ്ടായിരുന്നില്ല. നവ്യ തന്റെ ജീവിതത്തിലെ ഈ രണ്ടു വിശേഷങ്ങളും ആഘോഷിച്ചത് അടുത്തടുത്ത ദിവസങ്ങളിൽ ആയിരുന്നു.അതുകൊണ്ട് തന്നെ നവ്യക്ക് ആശംസകളും ആരാധകർ നേരുകയുണ്ടായി. എന്നാൽ സോഷ്യൽ മീഡിയയിലെ ചിലർക്ക് മാത്രം നവ്യയുടെ സന്തോഷത്തിൽ പങ്കുചേരാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ ആയിരുന്നു കമന്റുകൾ പങ്കിട്ടത്. ജീവിതത്തിൽ സുപ്രധാനമായ കാര്യങ്ങൾ നടക്കുന്ന വേളയിൽ സന്തോഷ് എന്ത് കൊണ്ട് പങ്കെടുത്തില്ല.

നവ്യയുടെ ഭർത്താവ് സന്തോഷ എവിടെ കുഞ്ഞിന്റെ അച്ഛൻ എവിടെ, എന്തുകൊണ്ടാണ് അദ്ദേഹത്തെ ഉൾപ്പെടുത്താത്തത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് പലരും കമന്റുകളായി ചോദിക്കുന്നത്. എന്നാൽ മുബൈയിൽ തിരക്കുളള ബിസിനെസ്സ് മാൻ ആയതുകൊണ്ടുതന്നെ ജോലി തിരക്കുകളിൽ ആകാം അദ്ദേഹമെന്ന് നവ്യയുടെ പ്രിയപ്പെട്ടവർക്ക് അറിവുള്ള കാര്യമാണ്. എന്നാലും ഇപ്പോൾ ഇത്തരം കമന്റുകൾക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് നവ്യയുടെ ആരാധകർ തന്നെ.
വല്ലവരുടെയും ഭർത്താവിനെ കുറിച്ചറിയാൻ എന്തൊരു ശുഷ്കാന്തിയാണ്, മറ്റു കഥകളൊന്നും ആരും ഇറക്കണ്ട, സ്വന്തം കാര്യം നോക്ക് തുടങ്ങുയ കമന്റുകളാണ് ലഭിക്കുന്നത്. നവ്യയുടെയും മകന്റെയും പിറന്നാൾ ആഘോഷങ്ങൾക്ക് എപ്പോഴും മുൻപന്തിയിൽ സന്തോഷ് നിൽക്കാറുണ്ടെന്ന് നവ്യ പങ്കിടുന്ന വീഡിയോകളിൽ നിന്നും വ്യക്തവുമാണ്. കഴിഞ്ഞതിന്റെ മുൻപത്തെ വർഷം അബാദിൽ വച്ചായിരുന്നു സായിയുടെ പിറന്നാൾ ആഘോഷം. സ്വന്തം കുടുംബത്തെയും, ഭർത്താവ് സന്തോഷിന്റെ കുടുംബത്തെയും ഒരുപോലെ സ്നേഹിക്കുന്ന നവ്യയുടെ വിശേഷങ്ങൾ ഇതിനുമുമ്പും താരം പങ്കുവെച്ചിരുന്നു.
Leave a Reply