‘പ്രിയപ്പെട്ട രജനി’ സ്റ്റൈൽ മന്നന് പിറന്നാളാശംസിച്ച് മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു ! ആശംസകളുമായി ആരാധകർ !

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മമ്മൂട്ടിയും രജനികാന്തും, ഇന്ന് സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനിയുടെ ജന്മദിനമാണ്.  അദ്ദേഹത്തിന്റെ 71-ാം ജന്മദിനമാണ് ഇന്ന്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സ്റ്റൈൽ മന്നന് ആശംസകളുമായി എത്തുന്നത്. അതിനിടയിൽ മമ്മൂട്ടിയും പ്രിയ സുഹൃത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്.

ഇരുവരും ഒരുമിച്ച എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ‘ദളപതി’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി സ്റ്റൈൽ മന്നന് ആശംസകൾ നേർന്നിരിക്കുന്നത്. “പ്രിയപ്പെട്ട രജനികാന്ത്, സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. എപ്പോഴത്തെയുംപോലെ ആരോഗ്യത്തോടെയിരിക്കുക, അനുഗൃഹീതനായി തുടരുക” എന്നും മമ്മൂട്ടി കുറിച്ചു. കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. തലൈവരുടെ ജന്മദിനം അനുബന്ധിച്ച്‌ സംസ്ഥാനത്തുടനീളം രക്തദാന ക്യാമ്ബുകള്‍ ഉള്‍പ്പടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കൂടാതെ അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പോസ്റ്ററുകളിലൂടെയും വീഡിയോകളിലൂടെയുമൊക്കെയാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 1950 ഡിസംബര്‍ 12 ന് കര്‍ണാടകയിലാണ് രജനികാന്തിന്റെ ജനനം. കര്‍ണാടക ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനി 1975ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘അപൂര്‍വ രാഗങ്ങള്‍’ ആയിരുന്നു ആദ്യ ചിത്രം.

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് രജനികാന്ത്. അദ്ദേഹം തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രജനികാന്തിന്റെ സൂപ്പർ താരപദവിയിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ചു.

അദ്ദേഹം ഒരു നടൻ എന്നതിലുപരി തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും രജനികാന്ത് സജീവമായിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഏറ്റവും ഒടുവിലായി ഇറങ്ങിയ ചിത്രം ‘അണ്ണാത്തെ’ മികച്ച വിജയം നേടിയിരുന്നു, ഇപ്പോഴും ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. നയൻ‌താര, കീർത്തി സുരേഷ്, മീന ഖുശ്‌ബു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *