
56 മത്തെ വയസിൽ വിവാഹം, മക്കൾ ഇല്ലായിരുന്നു ! അദ്ദേഹത്തിന്റെ പിശുക്ക് പ്രശസ്തമാണ് ! കുറച്ച് സ്വത്തുക്കൾ എനിക്ക് എഴുതി തരാൻ ഞാൻ പറയുമായിരുന്നു ! ഓർമ്മകൾ പങ്കുവെച്ച് ബാബു ! !!
പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ശങ്കരാടി. ചന്ദ്രശേഖരമേനോൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹം മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ മൂന്ന് വർഷം നേടിയ ആളാണ്. അത് കൂടാതെ കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്. 1980-ൽ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിക്കുന്നത്.
ഇപ്പോഴിതാ ദീർഹ കാലം മലയാള സിനിമയിൽ ഫാസിലിനും, സിദ്ധിഖ് ലാലിനുമൊപ്പം സംവിധാന സഹായിയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുള്ള ആളായ ബാബു ഷാഹിർ ശങ്കരാടിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയുകയാണ്. ശങ്കരാടി ചേട്ടന്റെ സിനിമകളെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓർമ വരുന്നത് ഗോഡ് ഫാദറും, പപ്പയുടെ സ്വന്തം അപ്പൂസും, അതുപോലെ ഗോഡ് ഫാദറിൽ അദ്ദേഹം അവതരിപ്പിച്ചത് വക്കീൽ കഥാപാത്രത്തെയാണ്. സിനിമയുടെ ക്ലെെമാക്സ് രംഗങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ശങ്കരാടി ചേട്ടന്റെ പ്രകടനമാണ്. ഇന്നും ഞാനത് വ്യക്തമായി ഓർക്കുന്നു.
ആ രംഗം അത്ര നന്നാകുമോ എന്ന് ഒരു ഉറപ്പില്ലാതെയാണ് ഷൂട്ടിങ് ആരംഭിച്ചത്. ശങ്കരാടി ചേട്ടനും ഇന്നസെന്റിനും ജഗദീഷിനും സീൻ പറഞ്ഞു കൊടുത്തു. ഏറ്റവും വലിയ വെല്ലുവിളി ശങ്കരാടി ചേട്ടനായിരുന്നു. കാരണം തലയ്ക്ക് അ ടി കൊണ്ടു ബോധം പോയ ഒരാൾക്ക് യഥാർഥ ജീവിതത്തിൽ ഇങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല. പക്ഷേ ശങ്കരാടി ചേട്ടൻ തകർത്തഭിനയിച്ചു, ഇടയ്ക്ക് മുഖം താണുപോകുന്നതും സി ഗ രറ്റ് വലിക്കുന്നതുമെല്ലാം അതിഗംഭീരമായി ചെയ്തു. ശങ്കരാടി ചേട്ടനെയല്ലാതെ മറ്റാരെയെങ്കിലും സങ്കൽപ്പിച്ച് നോക്കൂ. ആർക്കും ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ല. സിനിമ പുറത്തിറങ്ങിയ ശേഷം പലരും ഞങ്ങളോട് ചോദിച്ചിരുന്നു. ആ സീൻ ചെയ്യുമ്പോൾ ശങ്കരാടിച്ചേട്ടന്റെ ബോധം ശരിക്കും പോയിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.

അദ്ദേഹം തന്റെ അൻപത്തി ആറാമത് വയസിലാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന് മക്കളില്ല, ധാരാളം സ്വത്തുണ്ട്. ഞാൻ അദ്ദേഹത്തോട് വെറുതേ തമാശയായി ചോദിക്കുമായിരുന്നു, ചേട്ടാ കുറേ സ്വത്തില്ലേ, അനന്തരവകാശികളുമില്ല. കുറച്ച് ഭൂമി എനിക്ക് എഴുതി തന്നൂടെ എന്ന്. അത് കേൾക്കുമ്പോൾ അദ്ദേഹത്തിന് ദേഷ്യം വരും, അയ്യടാ, അങ്ങനെ ഞാൻ ഉണ്ടാക്കിയത് നീ കൊണ്ടുപോയി തിന്നണ്ട എന്ന് പറഞ്ഞ് മുഖംകോട്ടി തിരിഞ്ഞിരിക്കും.
അപ്പോഴത്തെ ആ ദേഷ്യം കാണാൻ വേണ്ടി ഇടയ്ക്കിടെ അങ്ങനെ പറയുമായിരുന്നു. അതുപോലെ തന്നെ ശങ്കരാടിച്ചേട്ടന്റെ പിശുക്ക് അന്നൊക്കെ വളരെ പ്രശസ്തമാണ്. പത്ത് പെെസ പോലും ഒരാൾക്ക് കൊടുക്കില്ലെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. ഒരിക്കൽ ഒരു ചിങ്ങം ഒന്നിന് എന്നെ അടുത്ത് വിളിച്ച് 10 രൂപ കെെനീട്ടം തന്നു. ഞാനത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ല. ശങ്കരാടിച്ചേട്ടൻ പെെസ തന്നോ, എന്നാൽ കാക്ക മലർന്നു പറക്കുമെന്നായിരുന്നു അവരുടെ പ്രതികരണം. അത്തരത്തിൽ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
Leave a Reply