
‘ദിലീപിന് വേണ്ടി അന്ന് ഞാൻ മണിയെ ഒഴിവാക്കാൻ നോക്കി’ ! പക്ഷെ വിധി മറ്റൊന്നായിരുന്നു ! ആ സംഭവം നാദിർഷ തുറന്ന് പറയുമ്പോൾ !!
മണിചേട്ടൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന കലാഭവൻ മണി എന്നും നമ്മുടെ പ്രിയങ്കരനാണ്, നമ്മയുടെ മനസ്സിൽ ,മലയാളികൾ ഉള്ള കാലത്തോളം അദ്ദേഹം നിലനിൽക്കും. മിമിക്രിയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. ഒരു സാധാരണ കുടുംബത്തിലെ എല്ലാ ദുരിതങ്ങളും കഷ്ടപാടുകളൂം വേണ്ടുവോളം അനുഭവിച്ച് അനുഭവനകളുടെ തീ ചൂളയിൽ നിന്നും ഉയര്ത്ത് എഴുനേറ്റ് വന്ന ആളാണ് മണി, അദ്ദേഹത്തെ ഇത്രയും ജനപ്രിയനാക്കിയത് ആ വന്ന വഴി മറക്കാതെ ഉയരങ്ങൾ കീഴടക്കിയ ശേഷവും സാധാരക്കാരിൽ ഒരുവനായുള്ള ആ ജീവിതം കൊണ്ടാണ്.
ആ വീട്ടുമുറ്റത്ത് ചെന്ന് സഹായം ചോദിച്ചവരിൽ ഒരാളുപോലും വെറും കയ്യോടെ തിരിച്ചു പോയിട്ടില്ല, ഒരു സകലകലാവല്ലഭൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന കലാകാരൻ കൂടിയായിരുന്നു മണി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ കുറവാണ്. നാടൻ പാട്ടുകളിലൂടെ മലയാളി മനസുകളിൽ അതിവേഗത്തിൽ കയറി കൂടാനും മണിക്ക് സാധിച്ചു. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളിൽ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ പിടിച്ച് കുലുക്കിയിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
നിനച്ചിരിക്കാതെ കടന്നുവന്ന ആ വിയോഗത്തിൽ അവസാനമായി മണിയെ ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേർ നാദിർഷയും ദിലീപുമായിരുന്നു. മണിയുടെ വിയോഗത്തിൽ നെഞ്ചുപൊട്ടിയാണ് ഇരുവരും നിന്നിരുന്നത്. മിമിക്രികാലം മുതൽ തുടങ്ങിയ സൗഹൃദമാണ് മണിയുമായി ദിലീപിനും നാദിർഷയ്ക്കുമുള്ളത്. ഇവർ മൂവരും ചേർന്ന് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യമായി കലാഭവൻ മണിയെ കണ്ടുമുട്ടിയപ്പോഴുള്ള അനുഭവമാണ് നാദിർഷാ പറയുന്നത് അന്ന് മണി പറഞ്ഞ

ഒരു ഗൾഫ് ഷോയിൽ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ ആയിരുന്നു. അന്ന് മണിയുടെ കൂടെ ടിനി ഉണ്ട്. ടിനി ആദ്യം തന്നെ ഓക്കേ ആയി. പക്ഷെ മണിയെ എനിക്ക് കൊണ്ട് പോകണ്ട എന്ന ഒരു തീരുമാനമായിരുന്നു. പകരം മറ്റൊരാൾ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെർഫോമൻസ് ഒക്കെ കാണിച്ചു. ഏറ്റവും ഒടുവിൽ മണി എന്നോട് പറഞ്ഞു.
ഞാൻ ഈ ആ ന നടക്കുമ്പോലെ നടക്കും, അതിന്റെ ഈ ബാക്ക് ആണ് കൂടുതൽ ശ്രദ്ധേയം എന്ന്. ഞാൻ ഒരു കറുത്ത പാൻറ്സ് ഇട്ടിട്ടാണ് സാധാരണ അത് ചെയ്യുക എന്ന് മണി പറഞ്ഞു. അന്ന് മണി ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോൾ ഞാൻ ദേഷ്യപെട്ടു. അപ്പോൾ മണി ഇങ്ങനെ മറുപടി പറഞ്ഞു. ‘എനിക്ക് ആകെ ഒരു കറുത്ത പാന്റാണ് ഉള്ളത് അത് അലക്കി ഇട്ടിരിക്കുകയാണ് എന്ന്. ആ ഒറ്റ ഡയലോഗിൽ ആണ് ഞാൻ മണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്യുന്നത്’ നാദിർഷ പറയുന്നു. അപ്പോൾ പുറത്തുനിൽക്കുന്ന ആൾ ഇനി വേണ്ട, മണി സെലക്ട് ആയതുകൊണ്ട് അയാൾക്ക് ഇനി മറ്റൊരു അവസരം കൊടുക്കാമെന്ന് പറഞ്ഞ് വിടുകയായിരുന്നു. ആ ആൾ ദിലീപായിരുന്നു.
Leave a Reply