
എനിക്ക് സത്യങ്ങൾ തുറന്ന് പറയാൻ സാധിക്കുന്നില്ല ! എന്നെ എല്ലാവരും വേട്ടയാടുന്നു ! സത്യം ഒരുനാൾ പുറത്തുവരും ! ദിലീപ് പ്രതികരിക്കുന്നു !
കഴിഞ്ഞ കുറച്ച് ദിവസമായി വീണ്ടും ദിലീപ് ഒരു ചർച്ചാ വിഷയമാകുകയിരുന്നു. യുവ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേരളക്കാർ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇത്രയും വിവാദങ്ങൾ ഉണ്ടായി എങ്കിലും ഇതിനെ കുറിച്ച് പ്രതികരിക്കാൻ കഴിയാത്ത ഒരവസ്തിയിലാണ് താൻ എന്നാണ് ദിലീപ് പറയുന്നത്. കേസിലെ ജാമ്യവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോട് ഇതേപറ്റി സംസാരിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ ആരോപണങ്ങളെല്ലാം കേട്ടിരിക്കുകയാണെന്നും ദിലീപ് പറയുന്നു.
സമൂഹ മാധ്യമങ്ങളെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, എന്തിന് ഞാൻ ആരെയും ഭയക്കുന്നില്ല, എന്റെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എന്റെ പ്രേക്ഷകർ എനിക്കോപ്പം ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഭയക്കുന്നത്. എനിക്ക് ഒരുപാട് അവരോട് പറയണം എന്നുണ്ട്, പക്ഷെ അവസ്ഥ ഇതായതുകൊണ്ട് അതിനു കഴിയുന്നില്ല.
കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ ഒരു വിഐപി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചു, ഈ ദൃശ്യങ്ങൾ ദിലീപ് അടക്കം നടന്റെ അളിയനും അനിയനും എല്ലാവരും കണ്ടു തന്നെയും ഇത് കാണാൻ വിളിച്ചിരുന്നു പക്ഷെ താൻ അത് വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധം തുടങ്ങിയ നിരവധി നിർണായക വിവരങ്ങളാണ് ബാലചന്ദ്രകുമാർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച തെളിവുകളായ ശബ്ദരേഖയും ഫോൺ സന്ദേശങ്ങളുമുൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുമുണ്ട്. ഇപ്പോൾ ഉണ്ടായ ഇദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടംകൂട്ടമായി കൂറു മാറുമ്പോൾ ഈ വെളിപ്പെടുത്തലുകൾ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പൾസർ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോഴും ആവർത്തിച്ചു പറയുന്ന ദിലീപ്. പക്ഷെ ദിലീപും സുനിയും തമ്മിൽ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതാണ് ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തലുകൾ.
കൂടാതെ വീണ്ടും ഈ കേസിൽ ഒരു സ്ത്രീയുടെ പങ്ക് വീണ്ടും ഉറപ്പാക്കുന്ന ശബ്ദ സംഭാഷണങ്ങളും ഏറെ ശ്രദ്ധ നേടുന്നു. അത് വേറെ ആരുമല്ല കാവ്യാ തന്നെ ആണെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോയിൽ കേൾക്കുണ് സംഭാഷണത്തിൽ പ്രധാനമായത്, ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്, പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നും ഇതിൽ പറയുന്നു.
ഇതിന്റെ ഇടയ്ക്ക് കയറി ദിലീപിന്റെ സഹോദരന് അനൂപ് ദിലീപ് ക്രൈമിനെ പറ്റി പറയുന്നുണ്ട്. ‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഒരു ദിവസം നടന്ന പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നത്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. ദിലീപിന്റെ ജാമ്യം റദ്ധാക്കി നടൻ വീണ്ടും അഴിക്കുള്ളിൽ ആകാൻ സാധ്യതയുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Leave a Reply