
‘അച്ഛാ പോകല്ലേ, എ ടാ ക ള്ളാ പോകല്ലേ’ എന്നു വിളിച്ചു, ഞാനത് കേട്ടപ്പോൾ സത്യത്തിൽ ചിരിച്ചു പോയി’ ! മക്കളെ കുറിച്ച് ദിലീപ് പറയുന്നു !
ദിലീപിനെപ്പോലെ ഇന്ന് ആരാധക്ക് ഏറെയുള്ളവരാണ് മക്കൾ മീനാക്ഷിയും, മഹാലക്ഷ്മിയും. മീനാക്ഷി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്, തന്റെ സന്തോഷ നിമിഷങ്ങൾ മീനാക്ഷി ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്. അതുപോലെ മകൾ മഹാലക്ഷ്മിയും ഏറെ ആരാധകരുള്ള താര പുത്രിയാണ്. ഇപ്പോഴിതാ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പറയുന്നതിനടിയിൽ തന്റെ കുടുംബ കാര്യങ്ങൾ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇപ്പോൾ കൂടുതലും വിശേഷങ്ങൾ പറയുന്നത് ഇളയ മകൾ മഹാലക്ഷ്മിയെ കുറിച്ചാണ്. കേശുവിലെ ദിലീപിനെ കണ്ടപ്പോൾ മകൾ മഹാലക്ഷ്മിക്ക് മനസിലായോ എന്നു അവതാരക ചോദിച്ചപ്പോൾ ഞാൻ ഏതു വേഷത്തിൽ വന്നാലും അവൾക്കു മനസിലാവുമെന്നാണ് ദിലീപ് പറയുന്നത്. ”കേശു സിനിമയുടെ ട്രെയിലറൊക്കെ കാണിച്ചുകൊടുത്തിരുന്നു. അതാരാണെന്ന് ചോദിക്കുമ്പോൾ അച്ഛൻ എന്നു പറയും. അതിലെ നാരങ്ങ മിഠായി എന്ന പാട്ട് അവൾക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഇടയ്ക്ക് നാരങ്ങ മിഠായി കാണിച്ചു തരാൻ പറഞ്ഞുവരും. ഞാനത് ഐപാഡിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.
ഭയങ്കര കുറുമ്പത്തിയാണ് അവൾ, ഇപ്പോൾ അവൾക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. യാത്ര പോകാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ്. ആര് യാത്ര പോകാൻ തുടങ്ങിയാലും ഉടനെ അവരെക്കാൾ മുന്നേ വണ്ടിയിൽ കയറി ഇരിപ്പുണ്ടാകും. ഒരു ദിവസം ഇതുപോലെ ഞാൻ എവിടെയോ പോകാൻ ഇറങ്ങിയപ്പോൾ, എന്നെ കണ്ടു, ആ കണ്ട ഉടനെ ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ നടന്നപ്പോൾ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു. ഞാനത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ചിരിച്ചുപോയി. ഈ കുട്ടികൾക്കായിട്ടുള്ള ചില വീഡിയോകളൊക്കെ യൂട്യൂബിൽ അവൾ കാണാറുണ്ട്. അതിൽനിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ എന്നും പിന്നെ മീനാക്ഷിയാണ് അവൾക്ക് എല്ലാം.

മക്കൾ രണ്ടു പേരുടെയും കുട്ടികാലത്തെ ഫൊട്ടോകൾ ഒരുപോലെയാണ് ഇരിക്കുന്നത്. അത് ശെരിക്കും എന്നെ അത്ഭുതപ്പെടുത്തി, രണ്ടുപേരും നല്ല കൂട്ടാണ്. എപ്പോഴും ചേച്ചി, ചേച്ചി എന്നു വിളിച്ച് മീനാക്ഷിയുടെ പുറകെ നടക്കും. മീനാക്ഷിയും നല്ല കെയറിങ്ങായാണ് അവളെ കൊണ്ടുനടക്കുന്നത്. മീനാക്ഷിയുടെ ഈ ഒരു പ്രായം അത് എനിക്ക് മിസ് ചെയ്തിരുന്നു ആ സമയത്ത് സിനിമകളുടെ ഷൂട്ടിങ് തിരക്കിലായിരുന്നു. ജോക്കര്‍, ഡാര്‍ലിങ് ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, പറക്കും തളിക മീശമാധവന്, കുബേരന് അങ്ങനെ തുടർച്ചയായി സിനിമകൾ, അതിനയെ തിരക്കുകൾ . അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് കിട്ടിയത് മഹാലക്ഷ്മി വന്നപ്പോഴാണ്. ഞങ്ങളെല്ലാവരും അമ്മയ്ക്കൊപ്പമായിരുന്നു. സഹോദരന്റെയും സഹോദരിയുടെയും കുടുംബം ഉണ്ടായിരുന്നു. ഒരുവര്‍ഷം എങ്ങനെയാണ് പോയതെന്നറിയില്ല. വളരെ സന്തോഷമായിരുന്നു, എന്റെ എല്ലാ ഐശ്വര്യങ്ങക്കും കാരണം മീനാക്ഷിയാണ് എന്നും ദിലീപ് പറയുന്നു.
Leave a Reply