
മ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്പോൾ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു ! വ്യത്യസ്തമായ തൻറെ പ്രണയ കഥ പറഞ്ഞ് ദീപക് ദേവ് !
സംഗീത പ്രേമികൾക്ക് വളരെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ദീപക് ദേവ്. ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധി കർത്താവ് ആയി എത്താറുള്ള അദ്ദേഹം തന്റെ കുടുംബ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.ടോപ് സിംഗറിൽ വിധികർത്താവായ ദീപക്കിന് സര്‍പ്രൈസുമായി ഭാര്യ സ്മിതയും അവരുടെ അമ്മയും ഗായികയുമായ രേണുകയും ടോപ് സിംഗറിലേക്ക് എത്തിയിരുന്നു. ദീപക് പോലുമറിയതെ വളരെ സര്‍പ്രൈസ് ആയിട്ടാണ് ഇരുവരും എത്തിയത്. ഇവരെ കണ്ടു ഞെട്ടിയ അവസ്ഥയിലായിരുന്നു ദീപക് ദേവ്. എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി പല രസകരവുമായ നിമിഷങ്ങളും ഉണ്ടായി.
അപ്പോഴാണ് തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് ഇവർ ഇരുവരും പറയുന്നത്. മലയാളികൾക്ക് പരിചിതയായഗായികയാണ് രേണുക ഗിരിജൻ. അവരുടെ മകൾ സ്മിതയാണ് ദീപക്കിന്റെ ഭാര്യ. രേണുകയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമുണ്ടെന്നാണ് എംജി പറഞ്ഞത്. പിന്നീട് രേണുകയുടെ മകളെ ദീപക് ദേവ് വിവാഹം ചെയ്തു എന്ന് അറിഞ്ഞിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് ദീപ്ക ആയിരുന്നു. ഒരു ദിവസം രേണുക ആന്റിക്ക് ഒരു റെക്കോർഡിങ് നടക്കുന്ന സമയം, വെറുതെ ഒരു കമ്പനിക്ക് മകളെയും കൊണ്ടുവന്നു. ഞാൻ അന്ന് അവിടെ കീബോര്‍ഡ് പ്ലയറാണ്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്ബോള്‍ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു, അതേ സംഭവിച്ചുള്ളൂ എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്.

രേണുക ഇപ്പോൾ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നുണ്ട്. ഈ വേദിയിൽ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, ഇവിടുത്തെ കുട്ടികളെ കുറിച്ച് എപ്പോഴും ആന്റി തിരക്കാറുണ്ട്, ഇപ്പോൾ നേരിട്ട് പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷം ദീപക്കും പങ്കുവെച്ചു. മരുമകന്റെ സംഗീതത്തിലൂടെ ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം കിട്ടിയതിനെ കുറിച്ചും രേണുക പറഞ്ഞിരുന്നു. ക്രോണിക് ബാച്ലര് എന്ന സിനിമയിലായിരുന്നു അത്. അന്ന് ദീപകും സ്മിതയും തമ്മിലുള്ള എന്‍ഗേജ്മെന്റ് കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് മരുമകന് പാടാനായി വിളിച്ചത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷമല്ലേ അതെന്ന് ദീപക് ചോദിച്ചപ്പോള്‍ അതറിയാന്‍ എന്നാല്‍ ഭാര്യ സ്മിതയെ കൂടി വിളിക്കാമെന്നായി. അമ്മായിയമ്മ വന്നത് സര്‍പ്രൈസും ഭാര്യ വന്നപ്പോള്‍ അത് ശരിക്കും ഷോക്ക് ആയി പോയി എന്നുമായിരുന്നു ദീപക് പറഞ്ഞത്.
വീട്ടിൽ ദീപക് എങ്ങനെയാണ് എന്ന ചോദ്യത്തിന് സ്മിതയുടെ ഉത്തരം ആ കുഴപ്പമില്ല എന്നായിരുന്നു. രാവിലെ സ്റ്റുഡിയോയിലേക്ക് പോവും. രാത്രിയാണ് വരുന്നത്. ഞങ്ങള്‍ക്ക് എന്തെങ്കിലും ദീപുവിനോട് സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയാണെന്നാണ് സ്മിത പറയുന്നത്. പ്രണയത്തെ കുറിച്ചും ആരാണ് ആദ്യം പ്രപ്പോസ് ചെയ്തത് എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഇല്ലായിരുന്നു എന്നാണ് സ്മിത മറുപടി നൽകിയത്. അമ്മയുടെ കൂടെ വെറുതെ റെക്കോര്‍ഡിംഗിന് പോയപ്പോൾ സംഭവിച്ചതാണ് എന്ന് സ്മിത വളരെ രസകരമായി പറയുന്നു.
Leave a Reply